നിര്‍മാണ മേഖലകളില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന
കൊച്ചി: കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന നടത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മതിയായ സുരക്ഷ ഏര്‍പ്പെടുത്തുന്നില്ല, തൊഴിലാളികള്‍ക്ക് മിനിമം വേതനവും ആവശ്യമായ സൗകര്യങ്ങളും ലഭ്യമാക്കുന്നില്ല എന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വ്യാപക പരിശോധന നടത്തുന്നതെന്ന് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.
തൊഴിലാളികള്‍ ഷീറ്റുകള്‍ കൊണ്ട് മറച്ച ഇരുള്‍ മൂടിയ മുറികളില്‍ ഇരുന്നും, കിടന്നും, പാചകം ചെയ്തും ജീവിതം തളളി നീക്കുന്ന കാഴ്ചയാണ് പല കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ കണ്ടത്.
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ കണ്‍സ്ട്രഷന്‍ സൈറ്റുകളില്‍ പരിശോധന നടത്തി.
ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയവയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കുവാന്‍ ഉത്തരവിടുമെന്നു മധ്യമേഖലാ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ കെ.ശ്രീലാല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."