HOME
DETAILS
MAL
സംസ്ഥാന വടംവലി ചാംപ്യന്‍ഷിപ്പിന് മടിക്കൈ ഒരുങ്ങി
backup
August 02 2016 | 20:08 PM
മടിക്കൈ: ജില്ലയില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പിന് മടിക്കൈ കാലിച്ചാംപൊതി ഒരുങ്ങി. സംസ്ഥാന വടംവലി അസോസിയേഷനും, കീക്കാംകോട് റെഡ്സ്റ്റാര്‍ ക്ലബ്ബും ചേര്‍ന്ന് ആദിത്യമരുളുന്ന സംസ്ഥാന ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പ് ആഗസ്ത് 6, 7 തീയതികളിലാണ് കാലാച്ചാംപൊതി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 500 കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. 480 - 500 കിലോഗ്രാം വിഭാഗത്തില്‍ ആണ്‍കുട്ടികളുടെയും, 400 - 420 കിലോഗ്രാം വിഭാഗത്തില്‍ പെണ്‍കുട്ടികളുടെ മത്സരവുമാണ് നടക്കുന്നത്. ആറിന് ഗതാഗത മന്ത്രി എ.കെ ശശിന്ദ്രന്‍ മത്സരം ഉദ്ഘാടനം ചെയ്യും.സമാപന സമ്മേളനം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."