കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്: കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട്: കണ്ണൂര്‍ വിമാനത്താവളം വഴി 4.15 കോടിയുടെ സ്വര്‍ണം കടത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് സി.ജെ.എം കോടതിയാണ് റിമാന്‍ഡിലുള്ള അഞ്ചുപേരുടെയും ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കോഴിക്കോട് പാലാഴി ഹൈലൈറ്റ് റസിഡന്‍സിയിലെ ഹാഷിക് അബ്ദുള്ളക്കുട്ടി, ബാലുശേരി കണ്ണാടിപൊയില്‍ തട്ടാന്‍കണ്ടി കെ.വി ജുനൈദ്, കണ്ണാടിപൊയില്‍ പാറക്കണ്ടി മുഹമ്മദ് ബഷീര്‍, കല്ലായി ഫ്രാന്‍സിസ് റോഡിലെ മുഹമ്മദലി, കണ്ണാടിപൊയില്‍ പനങ്ങാട് പാറക്കണ്ടി പി.കെ ജമാലുദ്ദീന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥെയ തന്നെ ബാധിക്കുന്ന വിധത്തില്‍ കള്ളക്കടത്ത് നടത്തിയ പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഡി.ആര്‍.ഐ കോടതിയെ അറിയിച്ചിരുന്നു.
ഇതേ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജയില്‍റോഡില്‍ താമസിക്കുന്ന അര്‍ജുര്‍ നിവൃത് ഗുരാവ്, നടുവണ്ണൂര്‍ ഒരാവില്‍ കുനിയില്‍ സുധീഷ് കുമാര്‍ എന്നവരെയും അറസ്റ്റു ചെയ്തിരുന്നുവെങ്കിലും ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
ദുബൈ, ഷാര്‍ജ, റിയാദ് എന്നിവങ്ങളില്‍ നിന്നും എത്തിയ കണ്ണൂര്‍ സ്വദേശി അംസീര്‍ ഓട്ടിപിലാക്കൂല്‍, മുഹമ്മദ് ബഷീര്‍, പുതുപ്പാടി സ്വദേശി അബ്ദുള്ള മുഴിക്കുന്നത്ത്, വയനാട് സ്വദേശി അര്‍ഷാദ് കണ്ടര്‍വീട്ടില്‍ എന്നിവരില്‍ നിന്നാണ് അനധികൃതമായി കടത്തുകയായിരുന്ന 4.15 കോടിയുടെ സ്വര്‍ണം കഴിഞ്ഞ ദിവസം കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കസ്്റ്റംസ് പിടികൂടിയാത്. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."