HOME
DETAILS
MAL
അനിശ്ചിതകാല സമരത്തിനൊരുങ്ങി കടലാടിപ്പാറ സംരക്ഷണ സമിതി
backup
August 02 2016 | 20:08 PM
നീലേശ്വരം: കടലാടിപ്പാറയില്‍ ഖനത്തിനു സര്‍ക്കാര്‍ അനുമതി നല്‍കിയതായുള്ള ആശാപുര കമ്പനി ജനറല്‍ മാനേജര്‍ സന്തോഷ് മേനോന്റെ പ്രസ്താവനയെത്തുടര്‍ന്നു അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ് കടലാടിപ്പാറ സംരക്ഷണസമിതി. സര്‍വകക്ഷി ജനകീയസമിതിയുടെ നേതൃത്വത്തില്‍ മന്ത്രിമാരെ കണ്ടതിനു ശേഷമുണ്ടാകുന്ന തീരുമാനത്തിനു ശേഷമായിരിക്കും സമരം തുടങ്ങുക.
ഖനമെന്ന ഭീതി നിരന്തരമായി ജനങ്ങളെ വേട്ടയാടുന്ന സ്ഥിതിയാണു നിലവിലുള്ളത്. ഇത് ഇല്ലാതാക്കുന്നതിനുള്ള ഉചിതമായ തീരുമാനമാണുണ്ടാകേണ്ടത്. ഇത്തരത്തിലുള്ള തീരുമാനമല്ല ഉണ്ടാകുന്നതെങ്കില്‍ ഓഗസ്റ്റ് അവസാനത്തില്‍ സമരപ്പന്തല്‍ കെട്ടി അനിശ്ചിതകാല സമരം തുടങ്ങാനാണു സംരക്ഷണസമിതി തീരുമാനം. ചെയര്മാന് എന്‍.വിജയന്, കണ്‍വീനര്‍ ബാബു ചേമ്പേന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."