HOME
DETAILS
MAL
സ്നേഹപൂര്‍വം പദ്ധതി; അപേക്ഷ ക്ഷണിച്ചു
backup
August 02 2016 | 20:08 PM
കാസര്‍കോട്: കേരള സാമൂഹിക സുരക്ഷാ മിഷന് മുഖേന നടപ്പിലാക്കുന്ന അമ്മയോ അച്ഛനോ രണ്ടുപേരോ മരണമടഞ്ഞുപോയ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം, പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂര്വ്വത്തിന്റെ അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകള്‍ ഓണ്‍ലൈനായി കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി മുഖേന സമര്‍പ്പിക്കാം. പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. സ്ഥാപനത്തിന്റെ മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയക്കുന്ന അപേക്ഷകള്‍ ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല. ഫോണ്‍. 8589062526 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."