HOME
DETAILS

ക്ഷമാശീലര്‍ക്കാണ് സ്വര്‍ഗം

  
backup
June 08 2017 | 22:06 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b4%ae%e0%b4%be%e0%b4%b6%e0%b5%80%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d

 

'അതു ക്ഷമയുടെ മാസമാണ് ക്ഷമയാകട്ടെ അതിന്റെ പ്രതിഫലം സ്വര്‍ഗവും' വിശുദ്ധ റമദാനിനെ പരിചയപ്പെടുത്തി നബി(സ) ശഅബാന്‍ മാസത്തിലെ അവസാന ദിവസം നടത്തിയ പ്രസംഗത്തിലെ ഒരു വചനമാണിത്. സ്രഷ്ടാവായ അല്ലാഹുവില്‍നിന്നുള്ള പ്രതിഫലവും അവന്റെ കാരുണ്യവും സ്വര്‍ഗപ്രാപ്തിയും കൊതിക്കുന്ന ഏതൊരാള്‍ക്കും ഭൗതികമായ ദേഹേച്ഛകളില്‍നിന്ന് ശരീരത്തെ മോചിപ്പിക്കണം. ഇഹലോകത്തെ ആപത്തുകളിലും കൈപ്പേറിയ മറ്റു അനുഭവങ്ങളിലും ക്ഷമ കൈക്കൊള്ളുകയും വേണം. കാരണം ഭൗതികലോകം സത്യവിശ്വാസിയുടെ പരീക്ഷണ ശാലയാണ്. പ്രതിഫലത്തിന്റെയും അറ്റമില്ലാത്ത സന്തോഷത്തിന്റെയും കേന്ദ്രം മരണാനന്തര ലോകമാണ്. അതുകൊണ്ടു തന്നെ ഇവിടെ പരീക്ഷണങ്ങളും പ്രതിസന്ധികളുമില്ലാതെ, ദുഃഖവും വേദനയും ഒരല്‍പ്പം പോലും അനുഭവിക്കാതെ ജീവിതനൗക കരക്കടുപ്പിക്കുക സാധ്യമല്ല. അതുചിലര്‍ക്ക് കാഠിന്യമേറിയതാകും. ചിലര്‍ക്ക് ആപേക്ഷികമായി ചെറുതായെന്നുവരാം.
അല്ലാഹു പറയുന്നു. 'ഭയം, വിശപ്പ്, ധനക്കമ്മി, ജീവനാശം കായ്കനികളില്‍ കുറവുകള്‍ തുടങ്ങിയ ചിലതു വഴി നിങ്ങളെല്ലാം പരീക്ഷിക്കുക തന്നെ ചെയ്യും. വല്ല വിപത്തും നേരിടുമ്പോള്‍ നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവനിലേക്ക് മടങ്ങുന്നവരുമാണ് എന്നുപറയുന്ന ക്ഷമാശീലര്‍ക്ക് നബിയേ താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. അവര്‍ക്കെത്രെ തങ്ങളുടെ രക്ഷിതാവില്‍നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവരും' (അല്‍ബഖറ 155-157)
ശത്രുക്കളെ ഭയപ്പെട്ട് സ്വരാജ്യം വിട്ട് ഓടിപ്പോയവര്‍ മുതല്‍ യഥാവിധി ഭക്ഷണം കഴിക്കാനോ സ്വത്തുവഹകള്‍ സംരക്ഷിക്കാനോ സ്വന്തം ശരീരങ്ങള്‍ക്ക് പിടിപെടുന്ന രോഗങ്ങള്‍ക്ക് പരിഹാരം തേടാനോ കഴിയാതെ പലദുരന്തങ്ങളും അനുഭവിച്ചിരുന്നു പൂര്‍വീകര്‍. സൃഷ്ടികളില്‍ അത്യുന്നതമായ നബി തിരുമേനി(സ) പോലും ഇതില്‍ നിന്ന് ഒഴിവായിരുന്നില്ല. നിരന്തരം ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടിവന്നതിനാല്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട പലര്‍ക്കും താങ്ങും തണലുമായിരുന്നത് അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസവും അതിന്റെ ഫലമായ അതിശക്തമായ ക്ഷമയുമായിരുന്നു. അതു തന്നെയായിരുന്നു അവരുടെ വിജയരഹസ്യവും. നബിയുടെ ജീവിതം തന്നെ ക്ഷമയുടെ മകുടോദാഹരണമാണ്. ജനിച്ചത് തന്നെ അനാഥനായിട്ട്, ചെറുപ്രായത്തില്‍ ഉമ്മ മരിച്ചു, ജീവിത കാലത്ത് കുടുംബത്തില്‍ നിന്നും നാട്ടുകാരില്‍ നിന്നും എതിര്‍പ്പിന്റെ ശരവര്‍ഷം. ഭാര്യമാരുടെ വിയോഗം, മക്കളുടെ അപ്രതീക്ഷിത വേര്‍പാട്. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാം ദുരന്തം തന്നെ, പക്ഷേ നബി ജീവിതത്തില്‍ ഏറ്റവും സന്തോഷവാനായി നിന്നു. ആ ജീവിതമാണ് നാം മാതൃകയാക്കേണ്ടത്.
(സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ജില്ലാ ട്രഷററാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago