കെട്ടിട ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്
കാസര്‍കോട്: കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ റവന്യൂ നികുതി, ആഢംബര നികുതി, ലേബര്‍ സെസ്സ്, ഫയര്‍ഫോഴ്‌സ് നിയമങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്ന ഭേദഗതികളിലും നികുതി വര്‍ദ്ധനവിലും പ്രതിഷേധിച്ച് കൊണ്ട് കെട്ടിട ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലായി റവന്യൂ നികുതി, ആഡംബര നികുതി, ലേബര്‍ സെസ്സ്, ഫയര്‍ഫോഴ്‌സ് നിയമങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്ന ഭേദഗതികളും നികുതി വര്‍ദ്ധനകളും താങ്ങാന്‍ പറ്റാത്തതാണെന്നും കെട്ടിട ഉടമകള്‍ വളരെയേറെ ദുരിതമനുഭവിക്കുന്നെന്നും ഉടമകള്‍ പറയുന്നു.
ഇതിനെതിരെ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കുവാനും പരിഹാരമാകുന്നില്ലെങ്കില്‍ സംസ്ഥാനമൊട്ടാകെ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കാനും ജില്ലാ ഓഫിസില്‍ വച്ച് ചേര്‍ന്ന കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.അബ്ദുറഹിമാന്‍ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ഹമീദ്ഹാജി അധ്യക്ഷനായി.അഡ്വ.തോമസ് സ്മിത്ത്, വി.കൃഷ്ണന്‍, ബെസ്റ്റോ കുഞ്ഞഹമ്മദ്, പാലായി അബ്ദുല്ല, കുഞ്ഞിക്കണ്ണന്‍ ഇരിയ, സലാം ഹാജി,പി.എം.ഫാറൂഖ്,എം.ബി.ഹനീഫ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."