HOME
DETAILS
MAL
മൊസാദിനു വേണ്ടി ചാരപ്പണി; ബ്രിട്ടിഷ് വനിതയെ ഇറാന് ജയിലിലടച്ചു
backup
August 27 2019 | 19:08 PM
തെഹ്റാന്: ഇസ്റാഈലിനു വേണ്ടി രാജ്യത്ത് ചാരപ്രവൃത്തി നടത്തിയതിന് ബ്രിട്ടിഷ് പൗരത്വമുള്ള വനിതയുള്‍പ്പെടെ രണ്ടുപേരെ ഇറാന് ജയിലിലടച്ചു. ഇറാന്റെയും ബ്രിട്ടന്റെയും പൗരത്വമുള്ള അനോഷെ അഷോരി എന്ന വനിതയെ ഇസ്റാഈലിന്റെ ചാരസംഘടനയായ മൊസാദിനു വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് 10 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്.
ഇസ്റാഈലില്‍നിന്ന് അനധികൃതമായി 36,600 ഡോളര്‍ കൈപ്പറ്റിയതിന് ഇവര്‍ക്ക് രണ്ടുവര്‍ഷത്തെ തടവു കൂടിയുണ്ട്. തുക പിഴയായി നല്‍കാനും കോടതി വിധിച്ചു. ഇതേ കേസില്‍ അലി ജൗഹരി എന്ന ഇറാന് പൗരന് കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."