ഭീകരവാദം മത വിരുദ്ധം; അബ്ദുസമദ് സമദാനി
കാഞ്ഞങ്ങാട്: ഭീകരവാദം മത വിരുദ്ധമാണെന്നും ഇത്തരം ക്രൂരതകള്‍ ഒരു മത ശാസ്ത്രവും നിദാനം ചെയ്യുന്നില്ലെന്നും എം.പി.അബ്ദുസമദ് സമദാനി പറഞ്ഞു.
നാമ ധാരികളായ ഒരുപറ്റം ആളുകള്‍ ചെയ്തുകൂട്ടുന്ന ഇത്തരം ക്രൂരതകള്‍ മതത്തിന്റെ പേരില്‍ ചാര്‍ത്തുന്നത് സമൂഹത്തിനും,അധികാരികള്‍ക്കും ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകസിവില്‍കോഡ്,ഭരണകൂട ഭീകരത,ഭീകരവാദം,മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് നടത്തിയ ക്യാംപയിന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി.അഡ്വ: ഹനീഫ് ഹുദവി ദേലംപാടി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.ബഷീര്‍ വെള്ളിക്കോത്ത്,പാലാക്കി സി.കുഞ്ഞാമദ് ഹാജി,എം.മൊയ്തു മൗലവി,മുബാറക് ഹസൈനാര്‍ ഹാജി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."