രാജ്യത്ത് കോടീശ്വരന്മാരുടെ എണ്ണത്തില്‍ 68 ശതമാനം വര്‍ധനവ്
ന്യൂഡല്‍ഹി: കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ രാജ്യത്ത് കോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കപ്പെട്ടത്. നികുതി ദായകരില്‍ പ്രതിവര്‍ഷം ഒരു കോടി രൂപ വരുമാനമുള്ളവരുടെ എണ്ണത്തിലാണ് വര്‍ധനവുണ്ടായിരിക്കുന്നതെന്നും സി.ബി.ഡി.ടി പറയുന്നു. വരുമാന നികുതി അടച്ചവരുടെ വിവരങ്ങള്‍ കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
കഴിഞ്ഞ നാലുവര്‍ഷത്തെ കണക്കുപ്രകാരം ഒരുകോടിയിലധികം വരുമാനമുള്ള നികുതി ദായകരുടെ എണ്ണത്തില്‍ 68 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, ഹൈന്ദവ കൂട്ടുകുടുംബങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ വരുമാനത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ആദായ നികുതി വകുപ്പിലെ നയരൂപീകരണ വിഭാഗം പറയുന്നു.
2014-15 വര്‍ഷം 88,649 നികുതി ദായകരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 2017-18 വര്‍ഷത്തില്‍ നല്‍കിയ ആദായ നികുതി റിട്ടേണിലാണ് ഒരു കോടി രൂപയിലധികം വരുമാനമുള്ളവരുടെ എണ്ണം 1,40,139 ആയി വര്‍ധിച്ചതായി കണ്ടെത്തിയിട്ടുള്ളതെന്ന് സി.ബി.ഡി.ടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."