അല്‍ ഗുറൈര്‍ ഗ്രൂപ്പ് സ്ഥാപകന്‍ സൈഫ് അഹ്മദ് അല്‍ ഗുറൈറിന് വിട
ദുബൈ: യു.എ.ഇയിലെ പ്രമുഖ വ്യവസായിയും അല്‍ ഗുറൈര്‍ ഗ്രൂപ്പിന്റെ സ്ഥാപകനുമായ
സൈഫ് അഹ്മദ് അല്‍ ഗുറൈര്‍ (95)അന്തരിച്ചു. 1960ല്‍ ആരംഭിച്ചതാണ് അല്‍ ഗുറൈര്‍ ഗ്രൂപ്പ്. ഇതിനുകീഴില്‍ റീട്ടെയില്‍, റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിരവധി വ്യവസായ സംരഭങ്ങളുണ്ട്. ദുബൈ നഗരത്തിന്റെ അടയാളങ്ങളായ ബുര്‍ജുമാന്‍ സെന്റര്‍, അല്‍ റീഫ് മാള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നവയാണ്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് എന്നിവരുള്‍പ്പെടെ പ്രമുഖര്‍ അനുശോചനമറിയിക്കാന്‍ എത്തിയിരുന്നു.
ഇന്നലെ വൈകീട്ട് നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുെഎമി, റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, സഹിഷ്ണുതാ കാര്യ മന്ത്രി നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ പെങ്കടുത്തു. തുടര്‍ന്ന് ഖിസൈസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."