വഴിയാത്രക്കാര്‍ക്ക് നോമ്പുതുറ
കൊടക്കാട്: ആറു വര്‍ഷത്തോളമായി യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും റമദാനിലെ മുപ്പത് ദിനങ്ങളിലും നോമ്പ്തുറ ഒരുക്കി ശ്രദ്ധേയമാവുകയാണ് കൊടക്കാട്ടെ എസ്.കെ.എസ്.എസ്.എഫുകാര്‍. പതിനാലോളം പച്ചമരുന്നുകള്‍ ചേര്‍ത്ത ജീരക കഞ്ഞിയാണ് ഇവിടുത്തെ നോമ്പുതുറയുടെ പ്രത്യേകത ഓരോ ദിവസവും ഇരുന്നൂറിലതികം ആളുകള്‍ ഇവിടെ നോമ്പുതുറക്കെത്തുന്നു.
അഞ്ച് മണിക്ക് ശേഷം പ്രവര്‍ത്തകര്‍ റോഡരികില്‍ നിന്ന് വാഹനയാത്രക്കാരെ നോമ്പുതുറക്കാന്‍ ക്ഷണിക്കുന്നത് ഇവിടുത്തെ ഒരു സ്ഥിരം കാഴ്ചയാണ്. നിരവധി സ്വകാര്യ ബസുകളിലെയും കെ.എസ്.ആര്.ടി.സി ബസ്സുകളിലേയും തൊഴിലാളികള്‍ക്ക് നോമ്പുതുറക്കാനുള്ള വിഭവങ്ങള്‍ പാര്‍സലാക്കി പ്രവര്‍ത്തകര്‍ നല്കി വരുന്നു.
ഇത് കൂടാതെ ഇരുപത്തി ഒന്‍പതാം നോമ്പിന് ആയിരങ്ങള്‍ പങ്കെടുക്കുന്ന സമൂഹ നോമ്പുതുറയും ഇവിടെ സംഘടിപ്പിച്ച് വരുന്നു. കൊടക്കാട് മഹല്ല് ഖാസി പി.കെ. ഇമ്പിച്ചി കോയ തങ്ങളുടെ നേതൃത്വത്തിലാണ് നോമ്പ് തുറ നടന്നുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."