അഹ്മദ് തേര്‍ളായി പ്രസിഡന്റ്, ഇബ്രാഹിം ബാഖവി ജന. സെക്രട്ടറി
കണ്ണൂര്‍: സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജില്ലാ പ്രസിഡന്റായി അഹ്മദ് തേര്ളായിയെയും ജനറല്‍സെക്രട്ടറിയായി ഇബ്രാഹിം ബാഖവി പന്നിയൂരിനെയും തെരഞ്ഞെടുത്തു. വേങ്ങാട് ഉസ്മാന് ഹാജിയാണു ട്രഷറര്‍. മറ്റു ഭാരവാഹികള്‍: അബ്ദുസത്താര്‍ വളക്കൈ (വര്‍ക്കിങ് സെക്രട്ടറി), ഉമര്‍ നദ്വി തോട്ടീക്കല്‍, പി.പി മുഹമ്മദ് കുഞ്ഞി, എ.കെ അബ്ദുല്‍ബാഖി, സലീം ഫൈസി ഇര്‍ഫാനി, അഷ്റഫ് ബംഗാളിമുഹല്ല, എസ്.കെ ഹംസ ഹാജി (വൈസ് പ്രസിഡന്റുമാര്‍), ടി.എച്ച് ഷൗക്കത്തലി, നമ്പ്രം അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി, മൊയ്തു മൗലവി മക്കിയാട്, സിദ്ദീഖ് ഫൈസി വെണ്മണല്, എം.വി നജീബ് (സെക്രട്ടറിമാര്‍), ഹമീദ് ദാരിമി കീഴൂര്‍, ഇബ്രാഹിം എടവച്ചാല്‍, ആര് അബ്ദുല്ല ഹാജി, അഷ്റഫ് ഫൈസി പഴശ്ശി, ജുനൈദ് സഅദി, സലീം എടക്കാട് (ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍). കാടാച്ചിറ മിദായത്തുല് ഹിദായ മദ്റസയില്‍ നടന്ന ജില്ലാ കൗണ്‍സില്‍ സംഗമം സയ്യിദ് സഫ്വാന് തങ്ങള്‍ ഏഴിമല ഉദ്ഘാടനം ചെയ്തു. മലയമ്മ അബൂബക്കര്‍ ബാഖവി അധ്യക്ഷനായി. സംസ്ഥാന റിട്ടേണിങ് ഓഫിസര്‍ നാസര്‍ ഫൈസി കൂടത്തായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുറഹ്മാന് കല്ലായി, അഹ്മദ് തേര്‍ളായി, എസ്.കെ ഹംസ ഹാജി, പി.പി മുഹമ്മദ് കുഞ്ഞി, പാലത്തായി മൊയ്തു ഹാജി, എ.കെ അബ്ദുല്‍ ബാഖി, സുബൈര്‍ ബാഖവി ഇരിക്കൂര്‍, ഷെരീഫ് ബാഖവി വേശാല, അബ്ദുല്ല ദാരിമി കൊട്ടില, ആബിദ് ദാരിമി കാടിച്ചിറ, ആര് അബ്ദുല്ല ഹാജി, ഇബ്രാഹിം ബാഖവി പന്നിയൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."