HOME
DETAILS

ഖത്തറിനെ പിന്തുണച്ചാല്‍ ബഹ്‌റൈനിലുള്ളവരും ഇനി കുടുങ്ങും

  
backup
June 09 2017 | 00:06 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a3%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d

മനാമ: ഗള്‍ഫിലിരുന്ന് സോഷ്യല്‍ മീഡിയ വഴി ഖത്തര്‍ അനുകൂല പോസ്റ്റുകള്‍ ചെയ്താല്‍ ഇനി ബഹ്‌റൈനിലുള്ളവരും കുടുങ്ങും.
യുഎഇക്കും സൗദിക്കും പിന്നാലെ ബഹ്‌റൈനിലും ഇത്തരം സോഷ്യല്‍ മീഡിയാ ദുരുപയോഗം കുറ്റകൃത്യമായി കണക്കാക്കുമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്തുള്ളവര്‍ക്കെല്ലാം ഈ നിയമം ബാധകമാകമാണ്.
ഇതനുസരിച്ച് ഖത്തറിനോട് സഹാനുഭൂതി പ്രകടിപ്പിച്ചുള്ള സംസാരമോ എഴുത്തുകളോ ഇന്നു മുതല്‍ ബഹ്‌റൈനില്‍ അനുവദിക്കില്ല. ട്വിറ്ററക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ട്വിറ്റായോ പോസ്റ്റായോ ഖത്തര്‍ സര്‍ക്കാരിനോട് അനുഭാവവും പക്ഷപാതിത്വവും പ്രകടിപ്പിക്കുകയോ ബഹ്‌റൈന്‍ നിലപാടുകളെ എതിര്‍ക്കുകയോ ചെയ്യുന്നത് പീനല്‍ കോഡ് പ്രകാരം കുറ്റകൃത്യമാണെന്നും അവര്‍ക്ക് അഞ്ചുവര്‍ഷം വരെ ജയില്‍ ശിക്ഷയും പിഴയും ലഭിക്കുമെന്നുമാണ് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിരിക്കുന്നത്. സുരക്ഷിതത്വവും ആഭ്യന്തര സമാധാനവും പാലിക്കാനും ഉന്നതമായ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.
ഇതിനിടെ സൗദിയും ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തിനകത്ത് ഖത്തറിനോട് അനുഭാവം പ്രകടിപ്പിച്ചാല്‍ അഞ്ചു വര്‍ഷം വരെ തടവും മുപ്പതു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് സൗദി അഭിഭാഷകന്‍ മുശറഫ് അല്‍ഖശ്‌റമി വ്യക്തമാക്കിയിട്ടുണ്ട്.
യു.എ.ഇയിലും സമാനമായ നിയമം ഇതിനകം നിലവില്‍ വന്നു. രാജ്യത്തിനകത്ത് ഖത്തര്‍ അനുകൂലമായി സംസാരിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും സോഷ്യല്‍ മീഡിയായിലോ, എഴുത്തിലോ, സംസാരത്തിലോ ഖത്തറിനോട് സഹാനുഭൂതിയോ പക്ഷപാതിത്വമോ കാണിക്കുന്നവരെ 15 വര്‍ഷം തടവിനും അഞ്ചു ലക്ഷം ദിര്‍ഹം പിഴയൊടുക്കാനും ശിക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതിനിടെ, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കഴിഞ്ഞ ദിവസം സൗദിയിലെത്തി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും പ്രതിസന്ധികള്‍ ഒന്നിച്ച് നേരിടാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago