ആനക്കുട്ടികളെ കാട്ടില്‍ നിന്ന് പിടിച്ച് മൃഗശാലകള്‍ക്ക് വില്‍ക്കുന്നതിന് നിരോധനം
പുതിയ തീരുമാനം ആനക്കച്ചവട നിയന്ത്രണങ്ങളെ ശക്തിപ്പെടുത്തും
ജനീവ: ആഫ്രിക്കന്‍ ആനക്കുട്ടികളെ കാട്ടില്‍നിന്നു പിടിച്ച് മൃഗശാലകള്‍ക്ക് വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി. ജനീവയില്‍ നടന്ന വംശനാശഭീഷണി നേരിടുന്ന ജീവികളില്‍ അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച കണ്‍വെന്‍ഷനിലാണ് (സൈറ്റ്) നിയമങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാ നിച്ചത്. 29നെതിരെ 87 വോട്ടുകള്‍ക്കാണ് തീരുമാനം പാസാക്കിയത്. യൂറോപ്യന്‍ യൂണിയന്‍ നിരോധനത്തെ പിന്തുണച്ചു.
ആനകളെ ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്ന രാജ്യമായ സിംബാബ്‌വെ എതിര്‍ത്തു വോട്ടുചെയ്തു. പുതിയ തീരുമാനം ആനക്കച്ചവടത്തിനുള്ള നിയന്ത്രണങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. അസാധാരണമായ സാഹചര്യങ്ങളില്‍ അല്ലാതെ ഇനിമുതല്‍ ആനകളെ കാട്ടില്‍ നിന്നു പിടികൂടി ലോകത്തിലെ മറ്റെവിടെയെങ്കിലും 'ബന്ദികളാക്കാന്‍' കഴിയില്ല.
സൈറ്റിന്റെ അനുമതിയോടെയേ ഇനി ആഫ്രിക്കന്‍ ആനക്കച്ചവടം സാധ്യമാകൂ. നിരോധനം സംബന്ധിച്ച് കഴിഞ്ഞയാഴ്ച തന്നെ തീരുമാനമായിരുന്നെങ്കിലും വോട്ടെടുപ്പ് സമ്മേളനത്തിന്റെ അവസാനത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."