കൈകൊടുക്കാന്‍ കൈനീട്ടി, കിട്ടിയത് ചുംബനം
കല്‍പ്പറ്റ(വയനാട്): തന്റെ മണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിക്ക് വഴിയോരത്ത് തന്നെ കാത്തുനിന്ന വിദ്യാര്‍ഥി നല്‍കിയത് അപൂര്‍വ സമ്മാനം. വാഹനത്തിലിരുന്ന് വഴിയോരത്ത് തന്നെ കാത്തിരുന്നവര്‍ക്ക് കൈ കൊടുത്തുകൊണ്ടിരിക്കെ, വിദ്യാര്‍ഥി ഹസ്തദാനം നടത്തിയ ശേഷം രാഹുലിന്റെ കവിളില്‍ ചുംബിച്ചാണ് ആ മനസുനിറയ്ക്കുന്ന സമ്മാനം നല്‍കിയത്.
നെയ്ക്കുപ്പ കോളനിയിലെ മണി-ജലജ ദമ്പതികളുടെ മകനും നടവയല്‍ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ഥിയുമായ മനുവാണ് വയനാടിന്റെ സ്വന്തം എം.പിക്ക് ചുംബന സമ്മാനം നല്‍കിയത്.
'രാഹുല്‍ ജീ..., വി ലവ് യു' എന്നുപറഞ്ഞായിരുന്നു യുവാവിന്റെ ചുംബന സമ്മാനം. തുടര്‍ന്നും ഭാവഭേദമില്ലാതെ രാഹുല്‍ കൈകൊടുക്കല്‍ തുടരുകയായിരുന്നു. പനമരം-നടവയല്‍ നെയ്കുപ്പ കോളനി സന്ദര്‍ശിച്ച് മടങ്ങവേയാണ് രാഹുലിന് ചുംബന സമ്മാനം ലഭിച്ചത്. ദൃശ്യം സഹിതം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ട്വീറ്റ് ചെയ്തതോടെ സാമൂഹ്യമാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും ഇത് ഏറ്റുപിടിക്കുകയായിരുന്നു. ഇതോടെ ചുംബന സമ്മാനം വൈറലാകുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."