ദുരന്തക്കാഴ്ചയായി പാതയോരത്തെ പനകള്‍
മീനങ്ങാടി: സംസ്ഥാന പാതയോരത്തെ പനകള്‍ മുറിച്ചു മാറ്റാന്‍ ഇതുവരെ നടപടിയാവാത്തതിനാല്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തം.
മീനങ്ങാടി- മാനന്തവാടി റോഡില്‍ മീനങ്ങാടി പെട്രോള്‍ പമ്പിന് സമീപം റോഡിന് മറുവശത്തായാണ് ഭീതിയുളവാക്കുന്ന തരത്തില്‍ രണ്ട് പനകള്‍ നില കൊള്ളുന്നത്. പോളിടെക്നിക് കോളജ്, കെ.എസ്.ഇ.ബി, ടെലഫോണ്‍ എക്സ്ചേഞ്ച് എന്നിവിടങ്ങളിലേക്കുള്ള കാല്‍നടയാത്രികരും പെട്രോള്‍ പമ്പിലേക്ക് വരുകയും പോവുകയും ചെയ്യുന്ന വാഹനങ്ങളും സംസ്ഥാന പാതയിലെ വാഹനങ്ങള്‍ക്കും ഈ പന വീഴുമോ എന്ന ഭീതിയോടെ വേണം കടന്നു പോകാന്‍. പനയുടെ താഴ്ഭാഗത്ത് കേട് വന്നതിനാല്‍ പന ഒരു ദുരന്തമാകുമോ എന്ന ഭീതിയിലാണ് ഇവരുടെ യാത്ര. പനയുടെ താഴ്ഭാഗത്ത് കേട് വന്നതിനാല്‍ ഇപ്പോള്‍ തലയുയര്‍ത്തി നില്ക്കുന്ന പനകള്‍ ഏത് സമയവും നിലംപൊത്താം എന്ന അവസ്ഥയിലാണിപ്പോള്‍. ഒരു ദുരന്തമുണ്ടായാലേ കണ്ണു തുറക്കൂ എന്ന കാഴ്ചപ്പാട് മാറ്റിയില്ലെങ്കില്‍ വന്‍ ദുരന്തത്തിന് പന ഇടയാകുമെന്നാണ് വഴിയാത്രക്കാരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."