ഫോണ്‍ ഉപയോഗം: പ്രതിപക്ഷ നേതാവ് ഒന്നാമന്‍
തിരുവനന്തപുരം: ഫോണ്‍ ബില്ലിന്റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒന്നാമന്‍. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 6,559 രൂപയാണ് ചെന്നിത്തലയുടെ ഫോണ്‍ ബില്‍. മുഖ്യമന്ത്രി പിണറായി വിജയന്റേത് 1,068 രൂപയാണ്. മുഖ്യമന്ത്രിയേക്കാളും അഞ്ചിരട്ടി ഫോണ്‍ ഉപയോഗം പ്രതിപക്ഷ നേതാവ് നടത്തി.
മന്ത്രിമാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഫോണ്‍ ഉപയോഗിച്ചത് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. 3,550 രൂപയാണ് കടകംപള്ളിയുടെ ബില്‍. തൊട്ടടുത്തുള്ളത് ധനമന്ത്രി തോമസ് ഐസക്കാണ് (1,999 രൂപ). 1,903 രൂപയുടെ ഫോണ്‍ ബില്ലുമായി നിയമ മന്ത്രി എ.കെ ബാലന്‍ മൂന്നാം സ്ഥാനത്തുണ്ട്. തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീലാണ് നാലാമത്.
അദ്ദേഹത്തിന്റെ ഫോണ്‍ ഉപയോഗം 1,286 രൂപയുടേതാണ്. മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ.കെ ശൈലജ, എം.എം മണി, സി. രവീന്ദ്രനാഥ്, എ.സി മൊയ്തീന്‍, വി.എസ് സുനില്‍കുമാര്‍, പി. തിലോത്തമന്‍, ടി.പി രാമകൃഷ്ണന്‍, കെ. രാജു എന്നിവര്‍ക്ക് മിനിമം നിരക്കായ 622 രൂപയാണ് ബില്‍.
ജലവിഭവ മന്ത്രി മാത്യു ടി. തോമസ് 855 രൂപയുടെയും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ 627 രൂപയുടെയും തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ 624 രൂപയുടെയും ഫോണ്‍ ഉപയോഗിച്ചു. സംസ്ഥാന സര്‍ക്കാര്‍ പണമടയ്ക്കുന്ന ബി.എസ്.എന്‍.എല്‍ ഫോണിന്റെ ബില്ലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."