ധനരാജ് വധം: പൊലിസ് നടപടി തിരുത്തിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭമെന്ന് എം.വി ഗോവിന്ദന്‍
പയ്യന്നൂര്‍: ധനരാജ് വധക്കേസ്സില്‍ ഏഴാം പ്രതിയെ പിടികൂടി വിട്ടയച്ച പൊലിസ് നടപടി തെറ്റാണെന്നും പൊലിസ് ഇതു തിരുത്തിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദന്‍. കടന്നാക്രമണം നടത്തിയപ്പോഴൊക്കെ പാര്‍ട്ടി അതിനെ ഫലപ്രദമായി പ്രതിരോധിച്ചിട്ടുണ്ട്. ഇനി പ്രതിരോധിക്കുകയും ചെയ്യും.
ഇതു തന്നെയാണ് പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞത്. സെക്രട്ടറി പറഞ്ഞ കാര്യങ്ങള്‍ തെറ്റല്ല. അതിനു നിയമപരമായ അംഗീകാരം ലഭിച്ചുവെന്നും ഗോവിന്ദന്‍ പറഞ്ഞു. രാമന്തളി കുന്നരുവില്‍ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസ്സിന്റെ ചിന്തന്‍ ബൈഠക്കിന്റെ തീരുമാനമാണ് കുന്നരുവില്‍ നടപ്പിലാക്കിയത്. ഇതിനു പിന്നില്‍ ആര്‍. എസ്. എസ് നേതാക്കള്‍ക്കു പങ്കുണ്ട്. സി.പി.എം കേന്ദ്രങ്ങളില്‍ അക്രമം അഴിച്ചുവിടാനുള്ള ആര്‍.എസ്.എസ്സിന്റെ തന്ത്രം വില പോവില്ല.അതിനെ നേരിടുവാന്‍ പാര്‍ട്ടി എന്തു ചെറുത്തു നില്‍പ്പും നടത്തും. ധനരാജ് വധക്കേസ്സില്‍ ഏഴാം പ്രതിയെ അറസ്റ്റ് ചെയ്യുന്നതോടൊപ്പം നേതാക്കളുടെ ഗൂഢാലോചന അന്വേഷിക്കണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ടി.ഐ മധുസൂദനന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജന്‍, സി കൃഷ്ണന്‍ എം.എല്‍.എ, വി നാരായണന്‍, അഡ്വ.പി സന്തോഷ്, വി പ്രമോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."