സ്ഥാനാര്‍ത്ഥിയായി; പാലായില്‍ ഇടതുപക്ഷം ഇന്ന് പ്രചാരണം തുടങ്ങും
പാലാ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലാ നിയമസഭാ മണ്ഡലത്തില്‍ ഇന്നലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ഇടതുപക്ഷം ഇന്ന് തന്നെ പ്രചാരണവും തുടങ്ങും. എന്‍.സി.പിയുടെ മാണി.സി കാപ്പന്‍ തന്നെയാണ് ഇത്തവണയും പാലായില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തുടക്കം കുറിക്കും. ആദ്യം മണ്ഡലത്തിലെ പ്രമുഖരെ കണ്ടുകൊണ്ടാകും മാണി.സി.കാപ്പന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്.
വൈകീട്ട് നാലിന് പാലായില്‍ എത്തുന്ന മാണി സി. കാപ്പന്‍ ആദ്യം മണ്ഡലത്തിലെ പ്രമുഖരെ കാണും. ശേഷം ഇടത് മുന്നണിയുടെ ജില്ലാ നിയോജക മണ്ഡലം യോഗം ചേര്‍ന്ന് പ്രചാരണ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും. സെപ്റ്റംബര്‍ നാലിന് പാലായില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്.
നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മറ്റ് മുന്നണികളേക്കാള്‍ ഒരുപടി മുന്നില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍നില്‍ക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടതു ക്യാംപ്. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 54 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പാലായില്‍ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
ldf campaign kick off today in pala. #Pala_By_election
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."