സഊദിയില്‍ വിമാനത്താവളത്തിനു നേരെ വീണ്ടും ഹൂതി മിസൈല്‍ ആക്രമണം
റിയാദ്: അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തി. യമനിലെ ഇറാന് അനുകൂല ഹൂതി മലീഷികള്‍ തൊടുത്ത മിസൈലാണ് അബഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പതിച്ചത്. എന്നാല്‍, ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബുധനാഴ്ച്ച രാത്രി 11.30ഓടെയാണ് വിമാനത്താവളത്തില്‍ മിസൈല്‍ പതിച്ചതെന്നു അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. സംഭവത്തില്‍ അധികൃതര്‍ ജാഗരൂകരാണെന്നും സിവിലിയന്മാരെ ലക്ഷ്യമിട്ട് അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ ഹൂതികള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച്ച രാവിലെ യമനിലെ സന്‍ആയില്‍ നിന്നും സഊദി അതിര്‍ത്തി ലക്ഷ്യമാക്കി അയച്ച ആയുധ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തിരുന്നു. ഹൂതികളെ സഹായിക്കുന്നതില്‍ ഇറാന് ഭരണകൂടത്തിന്റെ ഇടപെടല്‍ വ്യക്തമാണെന്നും തുര്‍ക്കി അല്‍ മാലികി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."