യോഗചെയ്യൂ, പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ആറ് കര്‍ഷകരെ വെടിവച്ചുകൊന്ന സംഭവത്തെച്ചൊല്ലി രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങ് ബിഹാറില്‍ യോഗാഭ്യാസത്തില്‍.
സംഘ്പരിവാര്‍ സഹയാത്രികനും വ്യവസായിയുമായ യോഗഗുരു രാംദേവ് ബിഹാറിലെ മൊതിഹരിയില് നടത്തിവരുന്ന ക്യാംപില്‍ കേന്ദ്രകൃഷിമന്ത്രി യോഗ അഭ്യസിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. സമരക്കാര്‍ക്കു നേരെ പൊലിസ് നടത്തിയ വെടിവയ്പ്പിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് 'യോഗ ചെയ്യൂ, എല്ലാം ശരിയാവും' എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. പരിപാടിയിലേക്കു തന്നെ നേരത്തെ ക്ഷണിച്ചിരുന്നുവെന്നും അതിനാലാണ് പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊലിസ് വെടിവയ്പ്പില്‍ പ്രതികരിക്കാതെ യോഗപരിപാടിക്കെത്തിയ കേന്ദ്രമന്ത്രിയുടെ നടപടിയെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചിട്ടുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."