മാലിന്യം നിറയുന്നു; ദേശീയപാതയോരം കുപ്പത്തൊട്ടി
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ദേശീയപാതയില്‍ മാലിന്യം നിറയുമ്പോഴുംഅധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു.
വേരുകള്‍ ഉള്‍പ്പെടുന്നവ, തെങ്ങിന്‍ കുറ്റികള്‍, പഴയ വീടിന്റെ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം, വന്‍ മരങ്ങളുടെയും കക്കൂസ് മാലിന്യവും, വ്യാപാര സ്ഥാപനങ്ങളിലെ വൈവിധ്യമാര്‍ന്ന പാഴ്‌വസ്തുകള്‍ തുടങ്ങിയ ഏത് മാലിന്യവും പാപ്പിനിശേരി ദേശീയപാതയ്ക്കരികില്‍ സുലഭമാണ്.
അറവുശാലാ മാലിന്യങ്ങളും വിവാഹ സല്‍ക്കാര ചടങ്ങിലെ ഭക്ഷണാവശിഷ്ടങ്ങളും അനിയന്ത്രിതമായും തള്ളുകയാണ്. അറവുശാലാ മാലിന്യം, വേറെ ചില മാലിന്യങ്ങള്‍ ചാക്കുകളില്‍ നിറച്ച് ലോഡ് കണക്കിനാണു തള്ളിവരുന്നത്. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായാണു മാലിന്യങ്ങള്‍ തള്ളുന്നതെന്നാണു നാട്ടുകാര്‍ക്കു ലഭിക്കുന്ന മറുപടി.
മാലിന്യം തള്ളിയവര്‍ തന്നെ വലിയ ബുള്‍ ഡോസര്‍ കൊണ്ടുവന്ന് പരസ്യമായി നിരത്തുന്ന കാഴ്ചയും പതിവാണ്. ദേശീയപാതാ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. മാലിന്യം തള്ളുന്നവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ നിരീക്ഷണ കാമറകളടക്കം സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പലതവണ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടക്കുന്നില്ല. ഈക്കാര്യത്തില്‍ ദേശീയപാതാ അധികൃതരും പാപ്പിനിശ്ശേരി പഞ്ചായത്ത് അധികൃതരും യാതൊരു നടപടിയുമെടുക്കുന്നില്ലെന്നാണു നാട്ടുകാരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."