HOME
DETAILS
MAL
എരൂര്‍- മാത്തൂര്‍ റെയില്‍വേ മേല്‍പാലം നിര്‍മാണം ഇന്ന് പുനരാരംഭിക്കും
backup
August 02 2016 | 21:08 PM
തൃപ്പൂണിത്തുറ: നിര്‍മാണം നിലച്ച എരൂര്‍ മാത്തൂര്‍ റെയില്‍വെ മേല്‍പാലത്തിന്റെ പുനര്‍നിര്‍മാണം ഇന്ന് ആരംഭിക്കും. എം സ്വരാജ് എം.എല്‍.എയുടെ ഇടപെട്ടതിനെ തുടര്‍ന്നാണ് നടപടി.
റെയില്‍വെ ഏവിയേഷന്‍ വിങിന്റെ അനുവാദം കിട്ടാത്തതിനെ തുടര്‍ന്ന് റെയില്‍വെ ലൈനിന്റെ മുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ തടസപ്പെട്ടതാണ് നിര്‍മാണം നിലക്കാന് കാരണം.
എം സ്വരാജ് എം.എല്‍.എ കഴിഞ്ഞ ദിവസം റെയില്‍വെ ഏവിയേഷന്‍ വിങുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസങ്ങള്‍ നീക്കിയത്. പാലത്തില്‍ റെയില്‍വെ ലൈനുകള്‍ക്ക് മുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."