HOME
DETAILS

വേണമെങ്കില്‍ മാണിയും മാട്ടിറച്ചിവാദിയാകും

  
backup
June 09 2017 | 04:06 AM

%e0%b4%b5%e0%b5%87%e0%b4%a3%e0%b4%ae%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be%e0%b4%9f

പറഞ്ഞുവരുമ്പോള്‍ കെ.എം മാണിയും കന്നുകാലിക്കശാപ്പ് നിയന്ത്രണത്തിന് എതിരാണ്. എങ്കിലും അതങ്ങ് കടുപ്പത്തില്‍ പറയാന്‍ അദ്ദേഹത്തിന് എന്തോ ഒരു മടിയുണ്ട്. കാലിവില്‍പനയ്ക്കും കശാപ്പിനും നിയന്ത്രണമേര്‍പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തില്‍ പൊതുവികാരം കേന്ദ്രവിജ്ഞാപനത്തിന് എതിരാണെങ്കിലും ഒരുപാടു സംശയങ്ങളിലായിരുന്നു മാണി. 

സഭാനടപടികളുടെ തുടക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കാന്‍ തുടങ്ങുമ്പോള്‍തന്നെ മാണിയുടെ സംശയം തടസ്സവാദമായി എത്തി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ആറാം അധ്യായം കേരളത്തിനു ബാധകമല്ലെന്നും ബാധകമല്ലാത്ത കാര്യത്തെക്കുറിച്ചു സഭ ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്നും നടപടിക്രമങ്ങളില്‍ നിയമപ്രശ്‌നമുണ്ടെന്നുമൊക്കെയായി മാണിയുടെ വാദം.
പിന്നീട്, ചര്‍ച്ചയില്‍ തന്റെ ഊഴമെത്തിയപ്പോഴും മാണി ഇതാവര്‍ത്തിച്ചു. വിജ്ഞാപനം ഭക്ഷണസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നുമൊക്കെ മറ്റുള്ളവരെപ്പോലെ മാണി പറഞ്ഞെങ്കിലും കേന്ദ്രസര്‍ക്കാരിനെ ശക്തമായി വിമര്‍ശിക്കാന്‍ അദ്ദേഹം മുതിര്‍ന്നില്ല.
സാധാരണ സഭയില്‍ വിശദമായി സംസാരിക്കാറുള്ള മാണിക്ക് ആറു മിനിറ്റ് സമയം അനുവദിക്കപ്പെട്ടിരുന്നെങ്കിലും പ്രസംഗം പാതിസമയത്തു നിര്‍ത്തി. ഇതൊക്കെ കണ്ടപ്പോള്‍, അടവുതന്ത്രങ്ങളുടെ കേരള കോണ്‍ഗ്രസ് ശൈലി അറിയാവുന്ന കെ.ബി ഗണേഷ്‌കുമാര്‍ മാണിയുടെ ഉള്ളിലിരിപ്പ് തിരിച്ചറിഞ്ഞ മട്ടിലാണ് സംസാരിച്ചത്. ഭാവി മുന്നില്‍ കണ്ടാണ് മാണിസാര്‍ കേന്ദ്ര നടപടിയെ ശക്തമായി എതിര്‍ക്കാത്തതെന്നു ഗണേഷ്‌കുമാറിന്റെ കമന്റ്.
ചര്‍ച്ചയ്ക്കു തുടക്കമിട്ട വി.എസ് അച്യുതാനന്ദന്‍ പതിവുശൈലിയില്‍ കേന്ദ്രസര്‍ക്കാരിനും സംഘ്പരിവാറിനുമെതിരേ ആഞ്ഞടിച്ചു. കാളകളെ വന്ധീകരിക്കുന്നതിനെ ചില സംഘ്പരിവാര്‍ സന്ന്യാസിമാര്‍ എതിര്‍ക്കുന്നത് അത് ഗോമാതാവിനോടുള്ള അതിക്രമമാണെന്നു കരുതിയാണെന്നും അത്തരം ചില സന്ന്യാസിമാര്‍ വന്ധീകരിക്കപ്പെട്ടത് അടുത്തകാലത്താണല്ലോയെന്നും വി.എസ് പറഞ്ഞു.
രാജ്യത്തെ സാംസ്‌കാരിക വൈവിധ്യത്തിനുമേല്‍ ഏക സംസ്‌കാരാധിപത്യം അടിച്ചേല്‍പിക്കാനാണു നരേന്ദ്രമോദി ശ്രമിക്കുന്നതെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചര്‍ച്ച മാട്ടിറച്ചിയില്‍ മാത്രം ഒതുങ്ങിയാല്‍ പോരെന്നായി പി.സി ജോര്‍ജ്. രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്കു കൊണ്ടുപോകാനുള്ള മോദിയുടെ നീക്കത്തെക്കുറിച്ചും ചര്‍ച്ചചെയ്യണമെന്നു ജോര്‍ജിന്റെ വാദം. ബീഫ് നിയന്ത്രണം മുസ്‌ലിംവിഷയമായി കരുതേണ്ടതില്ലെന്ന് എം.കെ മുനീര്‍. മുസ്‌ലിംകള്‍ക്കു കാളയിറച്ചിയോ പോത്തിറച്ചിയോ തന്നെ തിന്നുകൊള്ളണമെന്നു നിര്‍ബന്ധമില്ല. അതു കിട്ടിയില്ലെങ്കില്‍ കോഴിയിറച്ചി കഴിക്കും. അതും കിട്ടിയില്ലെങ്കില്‍ പച്ചക്കറി കഴിച്ചും ജീവിക്കും. അതുകൊണ്ട് ഇതൊരു വര്‍ഗീയവിഷയമാക്കി മാറ്റാമെന്നു കരുതേണ്ടെന്ന് ഒ. രാജഗോപാലിനോട് മുനീര്‍.
കാലികളെ മേച്ചു ജീവിക്കുന്ന പാവപ്പെട്ട കൃഷ്ണന്മാരെ പിടികൂടി തടവിലടയ്ക്കുന്ന കംസന്മാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന്റെ ഫലമാണ് ഈ നിയന്ത്രണമെന്നു മുല്ലക്കര രത്‌നാകരന്‍. താന്‍ തികഞ്ഞ സസ്യാഹാരിയാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാംസാഹാരികളുടെ ഭക്ഷണസ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചത്. യുക്തമായ ആഹാരം കഴിക്കാമെന്നു ഭഗവത്ഗീത പറയുന്നുണ്ടെന്നും അതിനെ നിഷേധിക്കുകയാണു കേന്ദ്ര സര്‍ക്കാരെന്നും ചെന്നിത്തല. മറ്റുള്ളവരെല്ലാം കേന്ദ്ര നടപടിക്കെതിരേ സംസാരിച്ചപ്പോള്‍ ഭിന്നസ്വരമുയര്‍ത്തിയ ഒ. രാജഗോപാലിനു പക്ഷേ, കേന്ദ്രത്തെ ശക്തമായി ന്യായീകരിക്കാനായില്ല. പകരം സഭാസമ്മേളനത്തിനു പിന്നില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടുണ്ടെന്നു വാദിച്ചു സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 days ago