കത്തുന്ന വെയിലത്തും കാത്തിരിപ്പ് നിന്നു' തന്നെ: യാത്രക്കാരോടുള്ള അവഗണന തുടര്‍ന്ന് നഗരസഭ
മണ്ണാര്‍ക്കാട്: ഏറെ നാളത്തെ പരാതിക്കും കാത്തിരിപ്പിനും ഒടുവിലാണ് നഗരസഭാ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് ശൗചാലയം തുറന്ന് കൊടുത്തത്. എന്നാല്‍ ബസിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇപ്പോഴും കത്തുന്ന വെയിലത്തു നിന്നു കൊണ്ട് തന്നെ.
യാത്രക്കാരുടെ നിരന്തരമായുള്ള ആവിശ്യം മാനിക്കാതെ സ്റ്റാന്‍ഡിനകത്ത് ഇരിപ്പിടങ്ങള്‍ തയ്യാറാക്കാതെ മൗനം പൂണ്ടിരിക്കുകയാണ് നഗരസഭാധികൃതര്‍. നിലവിലുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം ഇല്ലാതാക്കി കൊണ്ടായിരുന്നു നഗരസഭയു ടെ യാത്രക്കാരേടുള്ള ഈ ക്രൂരത. പൊതുജന സൗകര്യാര്‍ഥം കുറച്ച് മാസങ്ങള്‍ക്ക് മുന്‍പെയാണ് യാത്രക്കാര്‍ക്കുള്ള സ്റ്റാന്‍ഡിനകത്തെ ശുചിമുറി നഗരസഭ തുറന്ന് കൊടുത്തത്.
നഗരസഭയുടെ ലോക ബാങ്ക് ഫണ്ട് 24 ലക്ഷം ഉപയോഗിച്ചായിരുന്നു ശൗചാലയ നിര്‍മാണം. നിലവിലുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം നിന്നിടത്താണ് പുതിയ ശുചിമുറി നിര്‍മിച്ചത്. എന്നാല്‍ ഇതിന്റെ കൂടെ യാത്രക്കാര്‍ക്കുള്ള ഇരിപ്പിടം ഒരുക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
ദിവസേന ആയിരകണക്കിന് പേരാണ് യാത്രക്കായി സ്റ്റാന്‍ഡിനെ ആശ്രയിക്കുന്നത്. അധികാരികളുടെ അനാസ്ഥ മൂലം ദുരിതമനുഭവിക്കുന്നതാവട്ടെ പ്രായം ചെന്നവരും സ്ത്രീകളും വിദ്യാര്‍ഥികളുമടങ്ങുന്ന വലിയൊരു വിഭാഗവും. മൂന്ന് പതിറ്റാണ്ടായി നില കൊള്ളുന്ന ബസ് സ്റ്റാന്‍ഡില്‍ അവശ്യത്തിന് കാത്തിരിപ്പ് കേന്ദ്രങ്ങളും ഇരിപ്പിടങ്ങളും ഇല്ലന്നെത് പോരയ്മ തന്നെയാണ്.
എന്നാല്‍ ഇതിന് വേണ്ട നടപടികള്‍ ഒന്നും തന്നെ നഗരസഭ കൈ കൊള്ളാത്തത് അധികൃതരുടെ പിടിപ്പ് കേടായി തന്നെ കാണേണ്ടിയിരിക്കുന്നു.നിരവധി പരാതികള്‍ ഇതിനെതിരെ ഉയരുന്നുണ്ടെങ്കിലും അതൊന്നും ചെവികൊള്ളാതെ മുന്‍സിപ്പാലിറ്റി അധികാരികള്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണ്.
ആവിശ്യത്തിന് ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ആവിശ്യം. കണ്‍മുന്നില്‍ നടക്കുന്ന ദുരിതം നഗരസഭാധികൃതര്‍ കണ്ടില്ലെന്നു നടിച്ച് എത്രനാള്‍ മുന്‍പോട്ട് പോകുമെന്ന് കാത്തിരുന്നു കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."