പാലാരിവട്ടം മേല്‍പ്പാലം: ടി.ഒ സൂരജിനെ ചോദ്യം ചെയ്തു
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പി.ഡബ്ല്യു.ഡി സെക്രട്ടറി ടി.ഒ സൂരജിനെ വിജിലന്‍സ് ചോദ്യം ചെയ്തു. മൂന്ന് മണിക്കുര്‍ നേരം ചോദ്യം ചെയ്യല്‍ നീണ്ടു. സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്. അതേസമയം പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ടി.ഒ സൂരജ് പറഞ്ഞു. വിജിലന്‍സ് ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുക മാത്രമാണ് താന്‍ ചെയ്തത്. പദ്ധതിയുമായി തനിക്ക് മൂന്ന് മാസത്തെ മാത്രം ബന്ധമേയുള്ളൂവെന്നും സൂരജ് വ്യക്തമാക്കി. പാലം നിര്‍മാണത്തില്‍ എന്തെങ്കിലും പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ബോധപൂര്വമാകാന് ഇടയില്ല. പാലത്തിന്റെ പുനര്‍നിര്‍മാണം കരാറുകാരന്റെ ഉത്തരവാദിത്വമാണെന്നും അത് സര്‍ക്കാരിന്റെ ബാധ്യതയല്ലെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.
പ്രാഥമിക അന്വേഷണത്തില്‍ ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയിരുന്നു. ഫണ്ട് വിനിയോഗത്തിലും ചട്ടലംഘനം ഉണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."