പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ 5 സ്റ്റെപ്പുകള്‍
പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണല്ലോ. 2017 ഡിസംബറിനു മുമ്പ് ഇതു ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും. പുറമെ, ടാക്‌സ് റിട്ടേണുകള്‍ നല്‍കാനും ആധാര്‍ നിര്‍ബന്ധമാണ്. ഇ- ഫയലിങ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാന്‍ ആദായനികുതി വകുപ്പ് അവസരമൊരുക്കിയിട്ടുണ്ട്.
1. ലോഗിന്‍ ചെയ്യുക
ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് വെബ്‌സൈറ്റായ https://incometaxindiaefiling.gov.in/ ല്‍ കയറി ലോഗിന്‍ ചെയ്യണം. മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൈന്‍ ഇന്‍ ചെയ്യാം. പോര്‍ട്ടലില്‍ പുതിയ യൂസറാണെങ്കില്‍ പാന്‍ കാര്‍ഡ് അടക്കമുള്ള പ്രാഥമിക വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം.
2. ഫോം പൂരിപ്പിക്കുക
ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ 'Profile Settings' എന്ന ടാബ് ലഭിക്കും. ഇതില്‍ 'Link Aadhaar' എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ഒരു ഫോം ലഭിക്കും.
3. വിശദവിവരം
പേര്, ജനനത്തീയതി തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ പാന്‍ കാര്‍ഡ് പ്രകാരം നല്‍കണം. പിന്നീട്, ആധാര്‍ നമ്പറും അതിലുള്ള പേരും നല്‍കണം. സ്‌ക്രീനില്‍ കാണുന്ന കോഡ് എന്റര്‍ ചെയ്താല്‍ സബ്മിറ്റ് ചെയ്യാം.
4. കണ്‍ഫേമേഷന്‍
ആധാര്‍ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്താല്‍ ഒരു കണ്‍ഫേമേഷന്‍ സന്ദേശം നിങ്ങള്‍ക്കെത്തും. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഇ- മെയില്‍ ഐ.ഡിയിലേക്ക് കണ്‍ഫേമേഷന്‍ മെയില്‍ വരികയും ചെയ്യും.
5. അറിയാന്‍
ആധാര്‍ കാര്‍ഡില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് നികുതി റിട്ടേണുകള്‍ ഇ-വെരിഫൈ ചെയ്യാം.
ആധാര്‍ കാര്‍ഡിലെ പേരും പാന്‍ കാര്‍ഡിലെ പേരും ഒരുപോലെയല്ലെങ്കില്‍ നിങ്ങളുടെ മൊബൈലിലേക്ക് ഒ.ടി.പി വരികയും അതു നല്‍കിയാല്‍ കണ്‍ഫേമേഷന്‍ ലഭിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."