അയ്യപ്പന്റെ മരണം: മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തെളിവെടുപ്പ് നടത്തി
എടവണ്ണ: പത്തപ്പിരിയത്ത് ടാര്‍ മിക്‌സിങ് പ്ലാന്റ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ നെല്ലാണി കീര്‍ത്തിയില്‍ അയ്യപ്പന്‍ (47) മരണപ്പെട്ട സംഭവത്തില്‍ ടെംപിള്‍ ആന്‍ഡി തെഫ്റ്റ് സ്‌ക്വാഡ് സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. 2015 ഡിസം ബര്‍ ഒന്‍പതിന് ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരേ നാട്ടുകാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷമുണ്ടാവുകയും പൊലിസെത്തി ലാത്തിച്ചാര്‍ജുണ്ടാവുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് അയ്യപ്പന്റെ മൃതദേഹം നെല്ലാണിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അയ്യപ്പന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയിലാണ് തെളിവെടുപ്പ് നടന്നത്. അയ്യപ്പന്റെ ഭാര്യ ഇന്ദിര, മൃതദേഹം ആദ്യം കണ്ടയാള്‍, പരിസരവാസികള്‍, കിണര്‍ തുടങ്ങിയവര്‍ സംഘം സന്ദര്‍ശിച്ചു.
ജില്ലാ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ തൃപ്തരല്ലെന്നും പുതിയ ഉദ്യോഗസ്ഥരെ വെച്ച് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അയ്യപ്പന്റെ ഭാര്യ ഇന്ദിര നിവേദനം നല്‍കിയിരുന്നത്. നിവേദനം ഡി.ജി.പി ക്കും, എ.ജി.പി (ക്രൈം)ക്കും കൈമാറി. എ ജി.പിയാണ് ആന്‍ഡി ടെംപിള്‍ തെഫ്റ്റ് സ്‌ക്വാഡ് എസ്.പി കെ.വി സന്തോഷിന്റെ സംഘത്തിന് കൈമാറിയത്.
സ്‌ക്വാഡ് എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ സൂരജ്, ലിന്റോ ദേവസി എന്നിവരാണ് തെളിവെടുപ്പിനെത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയും സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഏഴു ദിവസത്തിനകം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നേരത്തേ അന്നത്തെ വണ്ടൂര്‍ സി.ഐ അടക്കമുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പൊലിസ് കംപ്ലൈന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ്, തൃശ്ശൂര്‍ ഐ.ജിക്ക് കഴിഞ്ഞ നവംബര്‍ 29 ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."