HOME
DETAILS

മണ്ഡലകാലത്ത് പ്രവേശനം തിരുപ്പതി മാതൃകയില്‍

  
backup
October 24 2018 | 03:10 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%82-%e0%b4%a4



തിരുവനന്തപുരം: ശബരിമലയില്‍ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനം തടയുകയും അക്രമം അഴിച്ചു വിടുകയും ചെയ്ത സംഘ്പരിവാര്‍ അക്രമികളെ തുരത്താന്‍ പദ്ധതിയുമായി സര്‍ക്കാര്‍. അടുത്ത മാസം 17ന് ആരംഭിക്കുന്ന മണ്ഡല- മകരവിളക്ക് സീസണില്‍ പ്രവേശനം തിരുപ്പതി മോഡലില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയാക്കും. ഇതിനായി പ്രത്യേക വെബ്‌സൈറ്റ് തുടങ്ങും. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കു മാത്രമേ പ്രവേശനമുണ്ടാകൂ. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിവിധ പ്രായത്തിലുള്ള സ്ത്രീകള്‍കൂടി എത്തുമ്പോഴുള്ള തിരക്കു നിയന്ത്രിക്കുന്നതിനും സംഘ്പരിവാര്‍ അക്രമികളും പ്രതിഷേധക്കാരും സന്നിധാനത്തും പമ്പയിലും തമ്പടിക്കാതിരിക്കാനും വേണ്ടിയാണ് പുതിയ നീക്കം.
പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കും. കര്‍ണാടക, തമിഴ്‌നാട്,ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍നിന്ന് പൊലിസ് സേനയെ ഇറക്കും. സന്നിധാനം കേരള പൊലിസിന്റെ സുരക്ഷയിലായിരിക്കും. പമ്പയില്‍ നിന്ന് സന്നിധാനം വരെ പൊലിസ് ഇരുവശവും സുരക്ഷ ഒരുക്കും.
ദിവസം ഒരു ലക്ഷം പേര്‍ക്കു മാത്രമേ പ്രവേശനം ഉണ്ടാകൂ. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന രസീത് ഉപയോഗിച്ച് നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിലും യാത്ര ചെയ്യാം. പ്രവേശന പാസ് സൗജന്യമാണെങ്കിലും ബസിന്റെ ടിക്കറ്റ് നിരക്ക് നല്‍കണം. സ്ത്രീകളടക്കമുള്ളവരുടെ കൃത്യമായ കണക്കു ശേഖരിക്കും. സന്നിധാനത്തു പോകാന്‍ ഇവര്‍ക്ക് സുരക്ഷ ഒരുക്കും. ബുക്കു ചെയ്യാതെ പുല്ലുമേടു വഴി ഒട്ടേറെപ്പേരെത്തുമെന്നതിനാല്‍ ഈ സീസണില്‍ പുല്ലുമേട് വഴിയുള്ള പ്രവേശനം നിരോധിക്കും.
അടിയന്തിര സാഹചര്യത്തില്‍ സൈന്യത്തിന്റെ സഹായം ലഭിക്കാന്‍ കേന്ദ്രത്തിന് കത്തു നല്‍കും. അടുത്ത മാസം ആദ്യ ആഴ്ച തന്നെ ശബരിമലയുടെ നിയന്ത്രണം പൊലിസ് ഏറ്റെടുക്കും. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ ആഴ്ച തന്നെ മുഖ്യമന്ത്രി പൊലിസ് ഉന്നതരുടെ യോഗം വിളിക്കും. തുടര്‍ന്ന് ദേവസ്വം ബോര്‍ഡുമായി കൂടിയാലോചിച്ച് നടപടികളിലേക്ക് പോകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago