HOME
DETAILS

യുവാവിനെ തലക്കെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാര്‍

  
backup
October 24 2018 | 04:10 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%95%e0%b5%8a


മഞ്ചേരി: കഞ്ചാവ് വില്‍പ്പനെയെക്കുറിച്ച് എക്‌സൈസ് അധികൃതര്‍ക്ക് വിവരം നല്‍കിയ യുവാവിനെ സിമന്റ് കട്ടകൊണ്ട് തലക്കെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
നിലമ്പൂര്‍ സ്വദേശി നുസ്‌റത്തുല്ലയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് തമിഴ്‌നാട് കന്യാകുമാരി എരണിയില്‍ പ്‌ളാക്കോട് രാജ്കുമാര്‍ എന്ന കോമള കണ്ണന്‍(35), സുഹൃത്തായ കോയമ്പത്തൂര്‍ ചെട്ടിപ്പാളയം പോത്തന്നൂര്‍ കലൈഞ്ജര്‍ നഗര്‍ സുരേന്ദ്രന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് മഞ്ചേരി രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
2016 ആഗസ്റ്റ് 19നാണ് കേസിനാസ്പദമായ സംഭവം. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് പ്രതികള്‍ചേര്‍ന്ന് അമരമ്പലം അഞ്ചാംമൈല്‍ മഞ്ഞത്തൊടിക നുസ്‌റത്തുല്ല എന്ന ചെറിയാപ്പു(34)വിനെ സിമന്റ് കട്ടകൊണ്ട് തലക്കെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.
നിലമ്പൂര്‍ അരുവാക്കോട് കോടതിപ്പടിയിലെ ബാര്‍ ഹോട്ടലിന്റെ വരാന്തയില്‍ നുസ്‌റത്തുല്ലയെ തലപൊട്ടി ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് ഒരുമാസം മുന്‍പ് കേസിലെ ഒന്നാം പ്രതി രാജ്കുമാറും നുസ്‌റത്തുല്ലയും തമ്മില്‍ കൈയേറ്റം നടന്നിരുന്നു.
സുരേന്ദ്രന്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന വിവരം നുസ്‌റത്തുല്ല എക്‌സൈസ് അധികൃതര്‍ക്ക് കൈമാറിയതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രോസിക്യൂഷന്‌വേണ്ടി അഡ്വ. ബാലകൃഷ്ണന്‍ ഹാജരായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  an hour ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  4 hours ago