കനറാ ബാങ്ക് എ.ടി.എം കൗണ്ടറില്‍ മോഷണ ശ്രമം
തൃശൂര്‍: കനറാ ബാങ്കിന്റെ കിഴക്കുമ്പാട്ടുകരയിലുള്ള കിഴക്കേകോട്ട ശാഖയോട് ചേര്‍ന്ന എ.ടി.എം കൗണ്ടറില്‍ മോഷണ ശ്രമം. ഇന്നലെ കാലത്തെത്തിയ ബാങ്ക് ജീവനക്കാരാണ് മെഷീന് തകര്‍ക്കാന്‍ ശ്രമം നടന്നതായി കണ്ടെത്തിയത്. കമ്പിപ്പാര ഉപയോഗിച്ച് മെഷീന് കുത്തിത്തുറക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. കിഴക്കുമ്പാട്ടുകരയിലെ ജെസ്വെ ബില്‍ഡിങിന് താഴെയാണ് എ.ടി.എം കൗണ്ടര്‍. മെഷീനില്‍നിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ ടൗണ്‍ ഈസ്റ്റ് പൊലിസെത്തി അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നതിനായി സി.സി.ടി.വി കാമറ പരിശോധിച്ചുവരികയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂര്‍ കൊരട്ടിയില്‍നിന്ന് എ.ടി.എം മെഷീന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് പത്ത് ലക്ഷം രൂപ കൊള്ളയടിച്ചിരുന്നു. ഈ കേസിലെ പ്രതികളെ ഇനിയും തിരിച്ചറിയാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. അതിനിടെയാണ് ജില്ലയില്‍ വീണ്ടും എ.ടി.എം കൗണ്ടറില്‍ മോഷണ ശ്രമം നടക്കുന്നത്. തിരക്കൊഴിഞ്ഞ ഇടങ്ങളിലെ എ.ടി.എം കൗണ്ടറുകള്‍ക്ക് സുരക്ഷ ശക്തമാക്കാന്‍ പൊലിസ് ജില്ലയിലെ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."