ആയുര്‍വേദ കോളജ്; പഞ്ചകര്‍മ ആശുപത്രി വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും: മന്ത്രി കെ.കെ ഷൈലജ
തിരുവനന്തപുരം: പൂജപ്പുരയിലെ പഞ്ചകര്‍മ ആയുര്‍വേദ ആശുപത്രി വികസിപ്പിച്ച് ദേശീയ നിലവാരത്തിലുള്ള ഒരു ആയുര്‍വേദ ചികിത്സാ സ്ഥാപനമാക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാനിന് രൂപം നല്കുവാന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു.
ഒ.രാജഗോപാല്‍ എം.എല്‍.എയുടെ സാനിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിലവില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന 6 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള ആക്ഷന്‍ പ്ലാനിന് രൂപം നല്കി.
പഞ്ചകര്‍മ ആശുപത്രിയില്‍ പുതിയ ലിഫ്റ്റ്, ജീറിയാട്രിക് വാര്‍ഡ്, ആധുനിക സജീകരണങ്ങളോടെ കുളം നവീകരണം, അനിമല്‍ ഹൗസ്, പുതിയ ലേഡീസ് ഹോസ്റ്റല്‍ നിര്‍മാണം എന്നിവയുടെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി.
ഡി.എ.എം.ഇ ഡോ. സി. ഉഷാകുമാരി പഞ്ചകര്‍മ ആശുപത്രി സൂപ്രണ്ട് ഡോ:പി. ബി. നജുമ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ: എന്‍. വിജയകുമാര്‍, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജ്യോതി. ആര്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.
അശോക് കുമാര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തതായി മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."