ഐ.എഫ്.എഫ്.കെയില്‍ നിന്ന് 'ആളൊരുക്കം' ഒഴിവാക്കി
തിരുവനന്തപുരം: മികച്ച സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള ഇത്തവണത്തെ ദേശീയ പുരസ്‌കാരവും ഇന്ദ്രന്‍സിന് നല്ല നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ച ആളൊരുക്കത്തെ ഐ.എഫ്.എഫ്.കെയില്‍ നിന്നൊഴിവാക്കിയതിനെതിരേ സംവിധായകന്‍. സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങള്‍ ഇനി ചെയ്യില്ലെന്ന് ആളൊരുക്കത്തിന്റെ സംവിധായകന്‍ വി.സി അഭിലാഷ് പ്രതികരിച്ചു. സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച നടനുള്ള പുരസ്‌കാരവുമടക്കം നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ആളൊരുക്കം ഐ.എഫ്.എഫ്.കെയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം. ദേശീയപുരസ്‌കാര വേദിയില്‍ നേരിട്ട അപമാനത്തേക്കാള്‍ വലുതാണ് ഇപ്പോള്‍ നേരിട്ടതെന്നും അഭിലാഷ് പറഞ്ഞു.
ദേശീയസംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് പുറമെ നാല് വിഭാഗങ്ങളില്‍ കേരളാ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും എട്ട് വിഭാഗങ്ങളിലായി പ്രഥമ തിലകന്‍ സ്മാരക പെരുന്തച്ചന്‍ അവാര്‍ഡും രണ്ടു വിഭാഗങ്ങളില്‍ അടൂര്‍ഭാസി പുരസ്‌കാരവും വിദേശത്തും സ്വദേശത്തുമായി അര ഡസനിലേറെ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനവും നടത്തിയ ആളൊരുക്കത്തിന് കേരളത്തില്‍ അവസരം നിഷേധിച്ചു. ഇതിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മാറിയിട്ടില്ല. സിബി മലയിലിനെ പോലെ പ്രശസ്തനായ സംവിധായകന്‍ അടക്കമുള്ള സമിതിയാണ് ആളൊരുക്കത്തിന് അവസരം നിഷേധിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ ഏറെ മനോവിഷമം ഉണ്ടെന്നും അഭിലാഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."