HOME
DETAILS
MAL
മതനിരപേക്ഷതയ്ക്ക് പൊതുവിദ്യാഭ്യാസം നിലനില്‍ക്കണം: മന്ത്രി രവീന്ദ്രനാഥ്
backup
June 09 2017 | 19:06 PM
പയ്യന്നൂര്‍: എ. കുഞ്ഞിരാമന് അടിയോടി സ്മാരക ദവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. നമ്മുടെ ജനാധിപത്യവും മതനിരപേക്ഷതയും ഇതു പോലെ നിലനില്ക്കണമെങ്കില് പൊതുവിദ്യാഭ്യാസം ശക്തിപ്പെടണമെന്നും ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വസിക്കുന്നതിനാലാണ് പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്നും മന്ത്രി പറഞ്ഞു. സ്കൂളില്‍ നഗരസഭ നിര്‍മിച്ചു നല്കിയ ക്ലാസ് മുറികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സി. കൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. പയ്യന്നൂര്‍ നഗരസഭ ചെയര്മാന് ശശി വട്ടക്കൊവ്വല്‍, കെ.പി ജ്യോതി, ഡി.കെ ഗോപിനാഥ്, കെ.ടി സഹദുല്ല, വി. ബാലന്, എം. രാമകൃഷ്ണന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."