വിശ്വാസത്തിന്റെ മറവില്‍ തെറ്റായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു: മന്ത്രി
തിരുവനന്തപുരം: വിശ്വാസത്തിന്റെ മറവില്‍ തെറ്റായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. വി. തങ്കയ്യ സ്മാരക സമിതി സംഘടിപ്പിച്ച വി. തങ്കയ്യ അനുസ്മരണവും സമ്പൂര്‍ണ കൃതികളുടെ പ്രകാശനവും ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഉത്തമനായ കമ്മ്യൂണിസ്റ്റായിരുന്നു വി. തങ്കയ്യ എന്നും മന്ത്രി അനുസ്മരിച്ചു. വിമര്‍ശനത്തോടൊപ്പം സ്വയം വിമര്‍ശനങ്ങളും നടത്താന്‍ തങ്കയ്യ തയാറായിരുന്നു. വര്‍ത്തമാന കാലം ചര്‍ച്ച ചെയ്യുന്ന സുപ്രധാന വിഷയങ്ങളെ സംബന്ധിച്ച് വി. തങ്കയ്യ വ്യത്യസ്ത കൃതികളിലൂടെ ചര്‍ച്ച ചെയ്‌തെന്ന് സമ്പൂര്‍ണ കൃതികളുടെ പ്രകാശനം നിര്‍വഹിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. എന്‍. ദാസയ്യന്‍ നാടാര്‍ക്ക് പുസ്തകത്തിന്റെ ആദ്യപ്രതി നല്‍കി പ്രകാശനം ചെയ്തു.
സ്മാരക സമിതി പ്രസിഡന്റ് എന്‍. ഷണ്‍മുഖം പിള്ള അധ്യക്ഷനായി. ദേവപ്രസാദ് ജോണ്‍ പുസ്തകാവതരണം നടത്തി. അഡ്വ. കെ. മോഹന്‍കുമാര്‍, ഡോ. എ. നീലലോഹിതദാസന്‍ നാടാര്‍, പിരപ്പന്‍കോട് മുരളി, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആര്‍ അനില്‍, ഡോ. എന്‍. സാം, പൊന്നീലന്‍, ഡോ. പി.കെ തിലക്, എ. രാമനാഥന്‍, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, കെ. സദാനന്ദന്‍ നാടാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."