മതസ്പര്‍ധയുണ്ടാക്കാന്‍ ക്ഷേത്രത്തിലേക്ക് മനുഷ്യവിസര്‍ജ്യം എറിഞ്ഞ പ്രതി പിടിയില്‍
അറസ്റ്റിലായത് വളാഞ്ചേരി സ്വദേശി രാമകൃഷ്ണന്‍; സംഭവത്തില്‍
വര്‍ഗീയമുതലെടുപ്പിനുള്ള ആര്‍.എസ്.എസ് ശ്രമം പൊളിഞ്ഞു
വളാഞ്ചേരി: മതസ്പര്‍ധയുണ്ടാക്കാന്‍ മനുഷ്യവിസര്‍ജ്യം എറിയുകയും ക്ഷേത്രം ആക്രമിക്കുകയും ചെയ്ത പ്രതി പൊലിസ് പിടിയിലായി. വളാഞ്ചേരി സി.കെ പാറ ശാന്തിനഗര്‍ സ്വദേശി രാമകൃഷ്ണ (50) നാണ് അറസ്റ്റിലായത്. കഴിഞ്ഞ 26 നായിരുന്നു സംഭവം. കരേക്കാട് സി.കെ പാറ നെയ്തലപ്പുറത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് മനുഷ്യവിസര്‍ജ്യം കവറിലാക്കി എറിയുകയും ക്ഷേത്രത്തിലെ ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്.സൈബര്‍സെല്ലിന്റ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പൊലിസ് പ്രതിയെ പിടികൂടിയത്. ആരാധനാലയം കളങ്കപ്പെടുത്താനുള്ള ശ്രമം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മതസ്പര്‍ധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പൊലിസ് പറഞ്ഞു.
തിരൂര്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അതിനിടെ സംഭവത്തിന്റെ മറപിടിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രകടനം നടത്തുകയും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തെ വര്‍ഗീയമായി മുതലെടുക്കാനുള്ള ആര്‍.എസ്.എസ് ശ്രമത്തെ നാട്ടുകാര്‍ ഒറ്റക്കെട്ടായി തകര്‍ത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."