ആരവല്ലിയില്‍ 31 മലകള്‍ അപ്രത്യക്ഷമായി; അനധികൃത ഖനനം 48 മണിക്കൂറിനകം നിര്‍ത്തണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ആരവല്ലി മേഖലയിലെ 31 മലകള്‍ അപ്രത്യക്ഷമായതില്‍ ആശങ്കയുമായി സുപ്രിം കോടതി. മേഖലയില്‍ അനധികൃത ഖനം നടക്കുന്നതാണ് മലകള്‍ അപ്രത്യക്ഷമാകാന്‍ കാരണമാകുന്നതെന്ന സാഹചര്യത്തില്‍ 48 മണിക്കൂറിനകം ഖനം നിര്‍ത്താന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 115.34 ഹെക്ടര്‍ സ്ഥലത്താണ് അനധികൃത ഖനം നടക്കുന്നത്.
ആരവല്ലിയില്‍ ഖനം നടത്തുന്നവരില്‍ നിന്ന് രാജസ്ഥാന്‍ സര്‍ക്കാരിന് ലഭിക്കുന്നത് 5,000 കോടി രൂപയാണ്. എന്നാല്‍ ഖനം വഴി ജനങ്ങളുടെ ജീവിതത്തിന് വലിയ വെല്ലുവിളിയാണ് ഉയരുന്നത്. ഡല്‍ഹിയില്‍ അനിയന്ത്രിതമായ വായുമലിനീകരണത്തിനും ഇതുവഴി ലക്ഷക്കണക്കിന് ജനങ്ങളുടെ നിലനില്‍പ്പിനും ഭീഷണിയാകുമെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ആരവല്ലി അനധികൃത ഖനം സംബന്ധിച്ച കേസ് പരിഗണിച്ചത്. ഖനത്തെ തുടര്‍ന്ന് 31 മലകള്‍ അപ്രത്യക്ഷമായിട്ടുണ്ടെന്ന് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടും ഇതുമായി ബന്ധപ്പെട്ട് 128 തെളിവുകളും സുപ്രിം കോടതി പരിഗണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."