ഇടനിലക്കാരെ ഒഴിവാക്കിയുള്ള വിപണനം അനിവാര്യമെന്ന് ഭക്ഷ്യമന്ത്രി
ചേര്‍ത്തല: ജൈവ കൃഷിയില്‍ മികച്ച ഉദ്പാദനവും ഇടനിലക്കാരെ ഒഴിവാക്കിയുള്ള വിപണന സൗകര്യവും അനിവാര്യമെന്ന് ഭക്ഷ്യ വകുപ്പു മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ കര്‍ഷക സംഗമവും ജില്ലാതല അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. കര്‍ഷകനു ഉല്‍പാദനത്തിനാനുപാതികമായ വിലയും ജനങ്ങള്‍ക്ക് ന്യായമായ വിലക്കു ജൈവ ഉല്‍പന്നങ്ങളും ലഭിക്കുന്ന വിപണന സംവിധാനം നടപ്പിലാക്കണം ഇതിനായി കൃഷി വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചേര്‍ത്തല നഗരസഭാചെയര്‍മാന്‍ ഐസക്ക്മാടവന അധ്യക്ഷനായി. ജില്ലയിലെ മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡുകള്‍ എ.എം.ആരിഫ് എം.എല്‍.എ വിതരണം ചെയ്തു. സിനിമോള്‍ സോമന്‍, നിര്‍മ്മലാ ശെല്‍വരാജ്, സന്ധ്യാബെന്നി, ജെ.പ്രേംകുമാര്‍,ഏലിയാമ്മ.വി.ജോണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."