കളിവള്ളങ്ങളുടെ വിസ്മയ പൂരമിന്ന്
ആലപ്പുഴ: ഓളപ്പരപ്പില്‍ വിസ്മയം തീര്‍ത്ത് ആരാവും നെഹ്‌റു ട്രോഫിയിലെ ജലരാജാവ്. ഏതൊക്കെ ചുണ്ടന്‍ വള്ളങ്ങള്‍ പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെ അതിവേഗക്കാരാവും. പുന്നമടയിലെ കായല്‍പ്പരപ്പില്‍ നെഹ്‌റു ട്രോഫിയിലെ ചാംപ്യന്‍മാരെയും ബോട്ട് ലീഗിലെ ആദ്യ അതിവേഗക്കാരെയും ഇന്നറിയാം.
67ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിനൊപ്പം ചാംപ്യന്‍സ് ബോട്ട് ലീഗിനും തുഴയെറിയും. ചാംപ്യന്‍സ് ബോട്ട് ലീഗില്‍ ഒന്‍പത് ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിക്കുക. 20 ചുണ്ടന്‍ വള്ളങ്ങളാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സമ്മാനിച്ച വെള്ളി കപ്പ് സ്വന്തമാക്കാനായി നീറ്റിലിറങ്ങുക. ആരാണ് നെഹ്‌റു ട്രോഫിയിലെ പുതിയ ജലരാജക്കന്മാരെന്ന് ഇന്ന് വൈകിട്ട് അഞ്ചിനറിയാം. ചുണ്ടന്‍ വള്ളങ്ങള്‍ക്ക് പുറമേ വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍, തെക്കനോടി വള്ളങ്ങളുടെ മത്സരവും നടക്കും. പ്രദര്‍ശന മത്സരത്തില്‍ മൂന്ന് ചുണ്ടന്‍ വള്ളങ്ങളും അണിനിരക്കും. ആകെ 79 കളിവള്ളങ്ങളാണ് പുന്നമടക്കായലിലെ ഓളപ്പരപ്പില്‍ ആവേശത്തിന്റെ അലകളുയര്‍ത്തുക. രാവിലെ 11ന് ചെറുവള്ളങ്ങളുടെ മത്സരത്തോടെയാണ് പോരാട്ടങ്ങളുടെ തുടക്കം. വൈകിട്ട് നാല് മുതല്‍ അഞ്ചു വരെയാണ് ജലരാജാവിനെ നിശ്ചയിക്കാനുള്ള ചുണ്ടന്‍ വള്ളങ്ങളുടെ പോരാട്ടം. മുഖ്യമന്ത്രി പിണറായി വിജയന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മുഖ്യാതിഥി.
ബോട്ട് ലീഗിന് സമ്മാനം 5.9 കോടി
5.9 കോടി രൂപയാണ് ആകെ സമ്മാനം. 25 ലക്ഷമാണ് ലീഗ് വിജയിക്കുള്ള സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷം. മൂന്നാം സ്ഥാനത്തിന് 10 ലക്ഷം. ഓരോ മത്സരത്തിലെയും ഒന്നാമന് അഞ്ചും രണ്ട്, മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം മൂന്ന്, ഒന്ന് ലക്ഷവും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."