ഫസല്‍ വധക്കേസില്‍ പുനരന്വേഷണത്തിന് സി.ബി.ഐ തയാറാകണം: കോടിയേരി
തിരുവനന്തപുരം: പുതിയവെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ദുരഭിമാനം വെടിഞ്ഞ് ഫസല്‍ വധക്കേസില്‍ പുനരന്വേഷണത്തിന് സി.ബി.ഐ തയാറാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സി.പി.എം ഓഫിസുകള്‍ക്ക് നേരെയുള്ള ആര്.എസ്.എസ്-ബി.ജെ.പി ആക്രമണങ്ങള്‍ ആസൂത്രിതമാണ്. ദേശീയ അധ്യക്ഷന്‍ അമിത്ഷാ സന്ദര്‍ശനം കഴിഞ്ഞുമടങ്ങിയതോടെ ആക്രമണങ്ങള്‍ക്ക് ശക്തി കൂടിയെന്നും അദ്ദേഹം ആരോപിച്ചു. ഫസലിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന നിലയിലുള്ള വെളിപ്പെടുത്തല്‍ ആര്.എസ്.എസ് പ്രവര്‍ത്തകനില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ്. സി.പി.എം നേതാക്കളായ കരായി രാജന്, കാരായി ചന്ദ്രശേഖരന് എന്നിവരെ പ്രതിയാക്കിയത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. അത് ശരിവക്കുന്ന നിലക്കാണ് ഈ കൊലപാതകത്തിന് പിന്നിലും ആര്.എസ്.എസുകാരാണെന്ന വിവരം പുറത്തുവന്നിട്ടുള്ളത്. മൊഴി സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."