തോട്ടശ്ശേരിയറ വളവില്‍ അപകടം തുടര്‍കഥ
വേങ്ങര:കൊളപ്പുറം കൊണ്ടോ ട്ടി സംസ്ഥാന പാതയിലെ തോട്ടശ്ശേരിയറ കൊടുംവളവില്‍ അപകടം തുടര്‍ കഥയാവുന്നു. വ്യത്യസ്ഥ അപകടങ്ങളില്‍ അടുത്തിടെ പൊലിഞ്ഞത് അഞ്ചു ജീവനുകള്‍. രണ്ടു വര്‍ഷം മുമ്പ് 19.5 കോടി രൂപ ചെലവിട്ട് റോഡ് വീതി കൂട്ടി റബറൈസ് ചെയ്ത ശേഷം വ്യത്യസ്ഥ അപകടങ്ങളിലാണു ഇത്രയും പേര്‍ മരണമടഞ്ഞത്.
കൊടും വളവുകളും കുത്തനെയുളള ഇറക്കവും ഉളള ഈ ഭാഗത്ത് വേഗ നിയന്ത്രണത്തിന് സംവിധാനങ്ങളില്ലാത്തതാണു പ്രശ്‌നം സൃഷ്ടിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയില്‍ ഇവിടെ ലഭ്യമായ ഭൂമി ഉപയോഗപ്പെടുത്തി വളവ് നിവര്‍ത്തുകയും റോഡ് ഘടനയില്‍ മാറ്റം വരുത്തുകയും ചെയ്താല്‍ മാത്രമേ അപകടങ്ങള്‍ കുറയ്ക്കാനാവൂ എന്നാണു നാട്ടുകാരുടെ പക്ഷം. റോഡ് വീതി കൂട്ടി നവീകരിക്കുന്നതോടെ ഡിവൈഡറുകളും സ്ഥാപിച്ചാലേ ഇവിടെ അപകടം കുറയ്ക്കാനാവൂ.മദ്‌റസ, പ്രീ സ്‌കൂള്‍, എല്‍.പി, യു.പി സ്‌കൂളുകള്‍, ആയുര്‍വേദഡിസ്‌പെന്‍സറി, ഹോട്ടല്‍ എന്നിവിടങ്ങളിലേക്ക് കാല്‍നടയാത്ര ചെയ്യുന്നവിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ വളവിലൂടെ ഏറെഭീതിയോടെയാണ് യാത്രചെയ്യുന്നത്.
റോഡിനു കിഴക്കു വശം ചേര്‍ന്ന് നടപ്പാതയുംഒരുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. സമീപത്തെ വീടുകളുടെ മതിലുകളിലും,മദ്‌റസ കെട്ടിടത്തിലും വാഹനങ്ങള്‍ നിയന്ത്രണം വിട്ട് ഇടിച്ച് ഒട്ടേറെനാശനഷ്ടങ്ങള്‍ ഉണ്ടായതും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. പൊതുമരാമത്ത്അധികൃതരുടെ അടിയന്തര ഇടപെടലുകള്‍ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."