മൃഗങ്ങള്‍ക്കുള്ള പരിഗണന പോലും പട്ടിക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ല; എസ്.സി-എസ്.ടി കോ-ഓര്‍ഡിനേഷന്‍
പെരുമ്പാവൂര്‍: മൃഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന പോലും കേരളത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ഗോവിന്ദപുരത്തെ അയിത്താചരണത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും എസ്.സി - എസ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി. കേരളത്തില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് മൃഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന പോലും ലഭിക്കുന്നില്ല.ഇതിന്റെ ഉദാഹരണമാണ് പാലക്കാട് ഗോവിന്ദപുരം അംബേദ്കര്‍ കോളനിയിലെ താമസക്കാര്‍ അനുഭവിക്കുന്ന അയിത്തവും ജാതി പീഡനവും. ഇക്കാര്യത്തില്‍ രാഷ്ട്രപടി ഇടപെട്ട് പട്ടികവിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും എസ്.സി - എസ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു.
കൊല്ലം അഞ്ചാലാമൂട്ടില്‍ സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇഞ്ചവിള പുനരധിവാസ കേന്ദ്രത്തിലെ രണ്ട് പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ ആഫ്റ്റര്‍ കെയര്‍ ഹോമിലെ മാനസീക പീഡനം മൂലം ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റര്‍ക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
ഈ വിഷയത്തില്‍ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തില്‍ നിരന്തരമായി പട്ടികജാതി പീഡനങ്ങളുണ്ടായിട്ടും കാഴ്ച്ചക്കാരായി മാറി നില്‍ക്കുന്ന പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ പിരിച്ചുവിടണമെന്നും യോഗം ആവശ്യപ്പെട്ടു. എം.എ കൃഷ്ണന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. എം.കെ അംബ്ദേകര്‍ അധ്യക്ഷത വഹിച്ചു. കെ.വി ശിവന്‍, പി.വി ചന്തു, ശിവന്‍ കദളി, കെ.കെ അപ്പു, കെ.ഐ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."