HOME
DETAILS

പി.എസ്.സി പരീക്ഷാ തട്ടിപ്പ്, ഫോണ്‍ നമ്പര്‍ പരിശോധന അട്ടിമറിച്ച് പൊലിസ്

  
backup
August 31 2019 | 20:08 PM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d-4


സ്വന്തം ലേഖകന്‍


തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ന്നോ എന്ന് പരിശോധിക്കാന്‍ പി.എസ്.സിയെടുത്ത തീരുമാനം പൊലിസ് അട്ടിമറിച്ചു. ഏഴു ബറ്റാലിയനുകളിലേക്ക് നടന്ന സിവില്‍ പൊലിസ് ഓഫിസര്‍ പരീക്ഷയില്‍ ആദ്യ 100 റാങ്ക് നേടിയവരുടെ ഫോണ്‍ നമ്പര്‍ പരിശോധിക്കാനുള്ള പി.എസ്.സി തീരുമാനമാണ് ചില ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന് അട്ടിമറിക്കപ്പെട്ടത്.
യൂനിവേഴ്‌സിറ്റി കോളജിലെ കുത്തുകേസ് പ്രതികളായ ശിവരഞ്ജിത്തും നസീമും പ്രണവും പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായി പി.എസ്.സി വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫോണ്‍ നമ്പര്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് വനിതാ പൊലിസ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള എട്ടു ബറ്റാലിയനുകളുടെ റാങ്ക് ലിസ്റ്റ് മരവിപ്പിക്കുകയും ഏഴു ബറ്റാലിയനുകളുടെ റാങ്ക് ലിസ്റ്റിലെ ആദ്യ 100 റാങ്കുകാരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറി ഡി.ജി.പിക്ക് കത്തും നല്‍കി. എന്നാല്‍, മാസം ഒന്നായിട്ടും ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചിട്ടില്ല. ഡി.ജി.പിയുടെ നിര്‍ദേശം ലഭിച്ചശേഷം അന്വേഷണം നടത്തിയാല്‍ മതിയെന്നാണ് സെല്ലിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നല്‍കിയ നിര്‍ദേശം.
പി.എസ്.സി വിജിലന്‍സ് നല്‍കിയ നമ്പറുകള്‍ ഹൈടെക് സെല്‍ പരിശോധിച്ചപ്പോഴാണ് പരീക്ഷാ തട്ടിപ്പ് പുറത്തുവന്നത്. കൂടുതല്‍ പേരുടെ ഫോണ്‍ നമ്പരുകള്‍ പരിശോധിക്കാത്തതിനാല്‍ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരില്‍ നിന്ന് അന്വേഷണം മുന്നോട്ടുപോയില്ല. തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാന്‍ ആദ്യ 100 റാങ്ക് നേടിയവരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കണമെന്നാണ് പി.എസ്.സി വിജിലന്‍സിന്റെ നിലപാട്. ഹൈടെക് സെല്‍ ഫോണ്‍ നമ്പരുകള്‍ പരിശോധിക്കാത്തതില്‍ കഴിഞ്ഞ പി.എസ്.സി യോഗം അതൃപ്തി രേഖപ്പെടുത്തുകയും മുഖ്യമന്ത്രിക്ക് കത്തുനല്‍കാനും തീരുമാനിച്ചിരുന്നു. റാങ്ക് ലിസ്റ്റിലെ ആദ്യ 100 പേരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരവിപ്പിച്ചിരിക്കുന്ന റാങ്ക് ലിസ്റ്റില്‍ പി.എസ്.സിക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ആലപ്പുഴയിൽ മിന്നലടിച്ചു സ്ത്രീ മരിച്ചു

Kerala
  •  a month ago
No Image

ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു

Tech
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago