പിക്കപ്പ് വാനും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
നീലേശ്വരം: പിക്കപ്പ് വാനും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. യാത്രക്കാരന് ഗുരുതര പരുക്കേറ്റു. കാര്യങ്കോട് ആറ്റിപ്പില്‍ അമ്പു- നാരായണി ദമ്പതികളുടെ മകനായ രാഗേഷാണ് മരിച്ചത്. കാര്യങ്കോട്ടെ ബാബു(40)വിനാണ് പരുക്കേറ്റത്. ശനിയാഴ്ച വൈകീട്ട് 3.30ന് നീലേശ്വരം നാഷണല്‍ ഹൈവേയില്‍ കരുവാച്ചേരി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനും പെട്രോള്‍ പമ്പിനും ഇടയിലാണ് അപകടം.
നീലേശ്വരം മാര്‍ക്കറ്റ് ഓട്ടോ സ്റ്റാന്റഡിലെ ഡ്രൈവറായ രാഗേഷ് സുഹൃത്ത് ബാബുവിനൊപ്പം നീലേശ്വരത്തേക്ക് വരികയായിരുന്നു. ഓട്ടോയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് ഗ്യാസ് സിലിന്‍ഡറുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുവീണ രാഗേഷിനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ബാബുവിന്റെ നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസ ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് രാഗേഷ് നാട്ടിലേക്ക് വന്നത്. ഭാര്യ: ജിസ്ന (പയ്യന്നൂര്‍ സഹകരണ ആശുപത്രി ജീവനക്കാരി). മക്കള്‍: അശ്വജിത്ത്, സൂര്യജിത്ത്. സഹോദരന്: അനീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."