കൊതുകു നശീകരണത്തോടൊപ്പം നിയമനടപടിയും
തൊടുപുഴ: മണക്കാട് ഗ്രാമപഞ്ചായത്തില്‍ കൊതുകുനശീകരണത്തോടൊപ്പം കൊതുകിന്റെ ഉറവിടനിര്‍മാര്‍ജനപ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും അധികാരികള്‍ തീരുമാനിച്ചു.
പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഉറവിട നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആശാപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷന്‍, യുവജനസംഘടനകള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ രംഗത്തിറങ്ങി.
12 മുതല്‍ 30 വരെ എല്ലാ വാര്‍ഡുകളിലും സമ്പൂര്‍ണ ഉറവിട നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടക്കും. പനി കണ്ടെത്തുന്ന പ്രദേശങ്ങളില്‍ ഫോഗിങ്, സ്‌പ്രേയിങ് എന്നിവ നടത്തും.
കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തുന്ന വീടുകകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍ എന്നിവയുടെ ഉടമസ്ഥര്‍ക്കെതിരെ പൊതുജനാരോഗ്യനിയമപ്രകാരം നിയമനടപടി സ്വീകരിക്കാനാണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം എം സോമിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹകരണം മെഡിക്കല്‍ ഓഫീസര്‍ രാഹുല്‍ രാഘവന്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."