HOME
DETAILS
MAL
തവനൂര്‍ ചുള്ളിക്കോട് റോഡില്‍ വീണ്ടും മാലിന്യം നിറയുന്നു
backup
August 02 2016 | 21:08 PM
കിഴിശ്ശേരി: തവനൂര്‍ ചുള്ളിക്കോട് റോഡില്‍ വീണ്ടും മാലിന്യം നിറയുന്നു. തവനൂര്‍ ഒന്നാം മൈലിനും ചുള്ളിക്കോടിനും ഇടയില്‍ ആളൊഴിഞ്ഞ പ്രദേശത്താണ് ഒരു നിയന്ത്രണവുമില്ലാതെ മാലിന്യങ്ങള്‍ തള്ളുന്നത്. വീട്ടു മാലിന്യങ്ങള്‍ മുതല്‍ അറവു ശാലകളില്‍ നിന്നുള്ളവ വരെ കവറുകളിലും ചാക്കുകളിലുമാക്കി ഇവിടെ തള്ളുന്നു. ഇതോടെ ദുര്‍ഗന്ധത്തിനു പുറമേ തെരുവു നായ്ക്കളുടെ ശല്യവും വര്‍ധിച്ചു.
തവനൂര്‍ മദ്റസയിലേക്കും ചുള്ളിക്കോട് ഗവ. സ്കൂളിലേക്കും ഈ ദുര്‍ഗന്ധം സഹിച്ചാണു വിദ്യാര്‍ഥികള്‍ കടന്നു പോവുന്നത്. മഴക്കാലമായതോടെ മാലിന്യം റോഡിലേക്ക് ഒഴുകി വരുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാവുകയാണ്.
ഈ പ്രദേശം മാലിന്യ മുക്തമാക്കാന്‍ വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നാണു പ്രദേശ വാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."