ചിറ്റൂര്‍ കൊലപാതകം: അമ്മയുടെയും മക്കളുടെയും വേര്‍പാട് തൂമ്പനയെ കണ്ണീരിലാഴ്ത്തി
കൊല്ലങ്കോട്: അമ്മയുടെയും മക്കളുടെയും വേര്‍പാട് തൂമ്പനയെ കണ്ണീരിലാഴ്ത്തി. കഴിഞ്ഞ ദിവസം ചിറ്റൂരില്‍ കൊല്ലപ്പെട്ട കൊല്ലങ്കോട് വട്ടേക്കാട് സ്വദേശിയായ കുമാരി (35), മക്കളായ മനോജ് (15), മേഖ (12) എന്നിവരുടെ മൃതദേഹങ്ങള്‍ സ്വദേശമായ വട്ടേക്കാട്ടുള്ള തൂമ്പനയില് കുമാരിയടെ വീട്ടിലേക്ക് ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് എത്തിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രയില്‍നിന്നും എത്തിച്ച മൃതദേഹങ്ങള്‍ കാണുവാന്‍ ജനാവലിയാണ് തൂമ്പനയില് കണ്ണീരോടെ കാത്തുനിന്നത്.
ചേതനയറ്റ സഹപാഠിയെ കാണുവാന്‍ കൊല്ലങ്കോട് ബി.എസ്.എസ്.എച്ച്.എസ് സ്കൂളിലെ സഹപാഠികളും ജനപ്രതിനിധികളും കണ്ണീരോടെയാണ് അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. കെ. ബാബു എം.എല്‍.എ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി രാമകൃഷ്ണന്, എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രന്, കൊല്ലങ്കോട് ബി.എസ്.എസ്.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ രവീന്ദ്രന്, സ്കൂള്‍ അധ്യാപകള്‍ വിദ്യാര്‍ഥികള്‍, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ വന്‍ ജനാവലിയാണ് മൃതദേഹങ്ങള്‍ കാണാനെത്തിയത്. അഞ്ച് മണിയോടെ കൊല്ലങ്കോട് മുതലിയാര്‍ കുളം പൊതു ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."