HOME
DETAILS
MAL
ജമ്മു കശ്മീരിലെ സ്ഥിതിയില്‍ അതീവ ആശങ്കയുണ്ട്, ഉപരോധം അംഗീകരിക്കാനാവാത്തത്; കടുത്ത വിമര്‍ശനവുമായി ബേര്‍ണീ സാന്‍ഡേഴ്സ്
backup
September 01 2019 | 10:09 AM
ന്യൂയോര്‍ക്ക്: ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതിഗതികളില്‍ അതീവ ശങ്കയുണ്ടെന്ന് യു.എസ് സെനറ്ററും 2020 യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയുമായ ബേര്‍ണീ സാന്‍ഡേഴ്സ്.
'ജനങ്ങള്‍ക്ക് വൈദ്യസഹായം പോലും ലഭിക്കാത്ത വിധത്തിലാണ് അടച്ചിടല്‍. ഇത് ഉടന്‍ നീക്കണം'- അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ 28 ദിവസമായി കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. മേഖലയിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള വിലക്ക് അടിയന്തരമായി നീക്കണമെന്നും യു.എസ് സെനറ്റര്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ യു.എസ് ശക്തമായ നിലപാട് സ്വീകരിക്കണം. ഐക്യരാഷ്ട്രസഭയുടെ സമാധാന പ്രമേയത്തെ അമേരിക്ക പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."