HOME
DETAILS
MAL
ലോകയുദ്ധം: പോളണ്ടിനോട് മാപ്പു ചോദിച്ച് ജര്‍മനി
backup
September 01 2019 | 18:09 PM
ബെര്‍ലിന്‍: രണ്ടാം ലോകയുദ്ധത്തിലെ നാസി ഭീകരതയ്ക്ക് പോളണ്ടിനോടു മാപ്പു ചോദിച്ച് ജര്മാന് പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മെയര്‍. യുദ്ധം തുടങ്ങിയിട്ട് 80 വര്‍ഷം പിന്നിട്ട വേളയിലാണ് ഈ മാപ്പു പറച്ചില്. യുദ്ധസ്മരണ പുതുക്കാന്‍ ലോക നേതാക്കള്‍ക്കൊപ്പം പോളണ്ടിലെ യുദ്ധസ്മാരകത്തിലെത്തിയതായിരുന്നു ജര്‍മന്‍ പ്രസിഡന്റ്. ആ യുദ്ധം ജര്‍മനി നടത്തിയ യുദ്ധക്കുറ്റമായിരുന്നെന്ന് അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.
പോളണ്ട് പ്രസിഡന്റ് ആന്ഡ്ര്സജ് ദുദെയും യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സും ചടങ്ങില്‍ പ്രഭാഷണം നടത്തി. രണ്ടാം ലോകയുദ്ധത്തില്‍ ഏറ്റവും നഷ്ടം നേരിട്ട പോളണ്ടിന് 60 ലക്ഷം ആളുകളെയാണ് നഷ്ടമായത്. അതിന് ജര്‍മനി നഷ്ടപരിഹാരം നല്‍കണമെന്ന് പോളണ്ട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."